ഒരുകോടി കടന്ന് രാജ്യത്തെ കൊറോണ രോഗികള്‍

ഡല്‍ഹി: ഒരുകോടി കടന്ന് രാജ്യത്തെ കൊറോണ രോഗികള്‍. അമേരിക്കയ്ക്കുശേഷം കൊറോണ കേസുകള്‍ ഒരു കോടി കടക്കുന്ന രാജ്യമായി ഇന്ത്യ. ജനുവരി 30ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം 95.5 ലക്ഷത്തിലധികം പേരാണ് ഇതുവരെ രോഗമുക്തരായത് 1.45 ലക്ഷം പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. രോഗമുക്തി നിരക്ക് മെയ് മാസത്തില്‍ അമ്പതിനായിരം ആയിരുന്നു, ഡിസംബറോടുകൂടി 95.5 ലക്ഷം എന്ന നിലയിലേക്ക് രോഗമുക്തി നിരക്ക് ഉയര്‍ന്നു.

സജീവമായ കേസുകളുടെ 30 ഇരട്ടിയാണ് രോഗമുക്തരാവുന്നവരുടെ എണ്ണം. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ രാജ്യത്ത് 25,153 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 95,50,712 ആയി. ഇന്ത്യയില്‍ രോഗം ക്രമാനുഗതമായി കുറഞ്ഞുവരുന്നുണ്ട് അതേസമയം അമേരിക്കയിലും യൂറോപ്പ്യന്‍ രാജ്യങ്ങളിലും രോഗബാധിതരാവുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. യുഎസില്‍ പ്രതിദിനം രണ്ടുലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബ്രസീലില്‍ അമ്പതിനായിരും കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നു. ജര്‍മ്മനി, യുകെ, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ പ്രതിദിന കൊവിഡ് കണക്ക് ഇരുപതിനായിരത്തിനും മേലെയാണ്.

അതേസമയം കേരളത്തില്‍ 5456 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറില്‍ 54,472 സാമ്പിളുകളാണ് പരിശോധിച്ചത്. 58,884 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുളളത്.

Contact the author

National Desk

Recent Posts

National Desk 4 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 5 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 5 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 8 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More