ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ വരുന്നു

അഹമ്മദാബാദ് : 250 ഏക്കര്‍ വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിയ മൃഗശാല ഗുജറാത്തില്‍ ഒരുങ്ങുന്നു. ഗുജറാത്തിലെ ജാംനഗറിലാണ് കൂടുതല്‍ വര്‍ഗത്തില്‍പ്പെട്ട, കൂടുതല്‍ മൃഗങ്ങളുളള മൃഗശാല ഒരുങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് മൃഗശാല നിര്‍മ്മിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയുടെ അഡീഷണല്‍ ചീഫ് സെക്രട്ടറി എംകെ ദാസ് പറഞ്ഞു.

ഗുജറാത്തിലെ അസോചാം ഫൗണ്ടേഷനു കീഴിലുളള വിര്‍ച്വല്‍ കോണ്‍ഫറന്‍സിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രതിമയായ സ്റ്റാച്യൂ ഓഫ് യൂണിറ്റി ഗുജറാത്തിലെ കെവാഡിയയിലാണ്. ലോകത്തിലെ ഏറ്റവും കൂടുതല്‍ വര്‍ഗത്തില്‍പ്പെട്ട, കൂടുതല്‍ മൃഗങ്ങളുളള മൃഗശാലയും ജാംനഗറില്‍ ഉടന്‍ വരും' എന്ന് അദ്ദേഹം അറിയിച്ചു. ഗ്രീന്‍സ് സുവോളജിക്കല്‍ റെസ്‌ക്യൂ ആന്‍ഡ് റിഹാബിലിറ്റേഷന്‍ കിംഗ്ഡം എന്നായിരിക്കും മൃഗശാലയുടെ പേര്.

ലോകമെമ്പാടുമുളള മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന മൃഗശാലയില്‍ ഫ്രോഗ് ഹൗസ്, ഡ്രാഗണ്‍സ് ലാന്‍ഡ്, ഇന്‍സെക്‌റ്റേറിയം, ലാന്‍ഡ് ഓഫ് റേഡന്റ്, അക്വാട്ടിക് കിംഗ്ഡം, ഫോറസ്റ്റ് ഓഫ് ഇന്ത്യ, മാര്‍ഷസ് ഓഫ് വെസ്റ്റ് കോസ്റ്റ്, ഇന്ത്യന്‍ ഡസേര്‍ട്ട് ,എക്‌സോട്ടിക് അയര്‍ലന്റ് തുടങ്ങിയ പേരുകളിലായിരിക്കും സെഷനുകള്‍ നിര്‍മ്മിക്കുക.  ആഫ്രിക്കന്‍ സിംഹം, ചീറ്റ, ജാഗര്‍, ഇന്ത്യന്‍ ചെന്നായ, ഏഷ്യന്‍ സിംഹം, ഹിപ്പോ, ഓറാന്‍ഗുട്ടാന്‍, ബംഗാല്‍ കടുവ, ഗൊറില്ല, ജിറാഫ്,ആഫ്രിക്കന്‍ ആന, കൊമോഡോ ഡ്രാഗണ്‍ തുടങ്ങിയ മൃഗങ്ങള്‍ മൃഗശാലയുടെ ഭാഗമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

Contact the author

National Desk

Recent Posts

National Desk 19 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 20 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 21 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More