അഡ്ലൈഡ് ടെസ്റ്റിൽ ഇന്ത്യക്ക് നാണക്കേടിന്റെ റെക്കോഡും തോൽവിയും

ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ എല്ലാ അർത്ഥത്തിലും നാണം കെട്ടു. രണ്ടാം ഇന്നിം​ഗ്സിൽ ടെസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും കുറ‍ഞ്ഞ സ്കോറിന് ഇന്ത്യ പുറത്തായതിന് പുറമെ നാണം കെട്ടതോൽവിയും.  അഡിലൈഡിലെ തീപാറുന്ന പിച്ചിൽ ഇന്ത്യയെ എട്ട് വിക്കറ്റിനാണ് ഓസീസ് കീഴടക്കിയത്. ഒന്നാം ഇന്നിഗ്സില്‍ 54 റൺസിന്റെ ലീ​ഡുമായി ക്രീസിൽ ഇറങ്ങിയ ഇന്ത്യയുടെ  രണ്ടാം ഇന്നിം​ഗ്സ് 9 വിക്കറ്റിന് 36 റൺസ് എന്ന നിലയിൽ അവസാനിച്ചു. അവസാന ബാറ്റ്സ്മാനായ മുഹമ്മദ് ഷമി പരുക്കേറ്റ് പിന്മാറുകയായിരുന്നു.  ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ 87 വർഷത്തെ ചരിത്രത്തിലെ ഏറ്റവു ഒരു ഇന്നിം​ഗ്സിലെ സ്കോറാണിത്. 45 വർഷത്തെ ചരിത്രമാണ് ഇന്ത്യൻ സംഘം അഡ്ലൈഡിൽ തിരുത്തിക്കുറിച്ചത്. 1974 ൽ ലോഡ്സിൽ നേടിയ 42 റൺസായിരുന്നു ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്കോർ. ലോഡ്സിൽ ഇം​ഗ്ലണ്ടിനെതിരെയായിരുന്നു ഈ പ്രകടനം .  36 റൺസ്, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ 5 മത്തെ ടീം സ്കോറാണ്.

രണ്ടാം ഇന്നിം​ഗ്സിൽ സ്കൂൾ കുട്ടികളെ നാണിപ്പിക്കും വിധമായിരുന്നു ടീം ഇന്ത്യയുടെ ബാറ്റിം​ഗ്. ഒരൊറ്റ ബാറ്റസ്മാൻ രണ്ടക്കം കടന്നില്ല. 9 റൺസെടുത്ത മായങ്ക് അ​ഗർവാളാണ് ടോപ്സ്കോറർ. ടെസ്റ്റ് സ്പെഷലിസ്റ്റുകളായ ചേതേശ്വർ പുജാരയും, അജിങ്ക്യ രാഹനയും രവിചന്ദ്ര അശ്വിനും പൂജ്യത്തിന് പുറത്തായി. ക്യാപ്റ്റൻ കോഹ്ലിയുടെ സംഭാവന നാല് റൺസായിരുന്നു. പ്രിഥ്വ ഷായും ഹനുമ വിഹാരിയും വൃദ്ധമാൻ സാഹയും 4 റൺസ് വീതമെടുത്ത് കൂടാരം കയറി. 22 ഓവറിൽ ഇന്ത്യയുടെ ഇന്നിം​ഗ്സ് അവസാനിച്ചു.  മൂന്ന് ബൗളർമാർ മാത്രമാണ് പന്തെറിഞ്ഞത്. പാറ്റ് കമ്മിൻസ് നാലും ഹെസൽ വുഡ് 5 ഉം വിക്കറ്റ് നേടി. അതിവേ​ഗ പിച്ചിൽ ഇന്ത്യൻ ബാറ്റ്സ്മാൻമാർക്ക് ബാറ്റ് ഉയർത്താനായില്ല. പ്രതിരോധത്തിന്റെ എല്ലാ പാഠങ്ങളും മറന്ന് രണ്ടര ദിവസം കൂടി അവശേഷിക്കെ ഒന്നിന് പുറകെ ഒന്നായി ബാറ്റ്സ്മാൻമാരുടെ ഘോഷയാത്രയാണ് അഡ്ലൈഡിൽ കണ്ടത്.

അദ്യ ഇന്നിം​ഗ്സിൽ 53 റൺസിന്റെ ലീ​ഡ് നേടിയതിന് ശേഷമാണ് ഇന്ത്യ തകർന്നടിഞ്ഞത്. ആദ്യ ഇന്നിം​ഗ്സിൽ ഇന്ത്യ 244 റൺസ് നേടി. 74 റൺസെടുത്ത കോഹ്ലിയാണ് ടോപ്സ്കോറർ. രഹാനെ 42 ഉം പൂജാര 43 ഉം റൺസെടുത്തു. ബൗളർമാരുടെ മികവിൽ ഓസീസിന്റെ ഇന്നിം​ഗ്സ്  191 റൺസിന് അവസാനിപ്പിച്ചാണ് ഇന്ത്യ 53 റൺസ് ലീഡ് നേടിയത്. ജയിക്കാനാവശ്യമായ 90 റൺസ് ഓസീസ് 2 വിക്കറ്റ് നഷ്ടത്തിൽ നേടി. മാത്യു വേഡും ജോ ബേൺസും ചേർന്ന് ആദ്യ വിക്കറ്റിൽ 70 റൺസ് നേടി ഓസ്ട്രേലിയയുടെ വിജയം അനായസമാക്കി.

Contact the author

Web Desk

Recent Posts

Sports Desk 2 months ago
Cricket

ഏകദിന ക്രിക്കറ്റില്‍ ഓവറുകള്‍ വെട്ടിച്ചുരുക്കണം - ശാസ്ത്രി

More
More
Web Desk 3 months ago
Cricket

പുരുഷ-വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്ക് തുല്യവേതനം പ്രഖ്യാപിച്ച് ന്യൂസിലാന്റ്

More
More
Sports Desk 3 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 4 months ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 5 months ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 6 months ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More