കൊവിഡ് : അടുത്ത രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: അടുത്ത രണ്ടാഴ്ച്ച നിര്‍ണായകമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. എല്ലാവരും സ്വയം ലോക്ടൗണ്‍ പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രകടനങ്ങളും കൂട്ടുകൂടലും ഒഴിവാക്കണം, അത്യാവശ്യസാഹചര്യങ്ങളില്‍ മാത്രം പുറത്തിറങ്ങാന്‍ ശ്രദ്ധിക്കണം, കേരളത്തില്‍ വാക്‌സിന്‍ ലഭ്യമാകുന്നതുവരെ അതീവജാഗ്രത തുടരണം എന്ന് കെകെ ശൈലജ നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ ആള്‍ക്കൂട്ടങ്ങളുണ്ടായി, ഇത് രോഗവ്യാപനം കൂട്ടിയേക്കാമെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കുന്നത്.

അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 5456 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 23 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 4701 പേര്‍ രോഗമുക്തരായി.കേരളത്തില്‍ ആകെ ചികിത്സയിലുളളവരുടെ എണ്ണം 58,884 ആയി.

Contact the author

News Desk

Recent Posts

Web Desk 7 hours ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 9 hours ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 11 hours ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 day ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More
Web Desk 3 days ago
Keralam

മോര്‍ഫ് ചെയ്ത വീഡിയോ ഇറക്കിയെന്നല്ല, പോസ്റ്റര്‍ പ്രചരിക്കുന്നുവെന്നാണ് പറഞ്ഞത്- കെ കെ ശൈലജ

More
More