രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ല; മോദിക്ക് കത്തെഴുതി കര്‍ഷകര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ നടക്കുന്ന കാര്‍ഷികസമരത്തിന് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി കര്‍ഷകര്‍. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാനായി നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് ഒരു രാഷ്ട്രീയപാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് ടോമറിനും കര്‍ഷക സംഘടന കത്തെഴുതിയത്. 

അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കര്‍ഷകസമരത്തെക്കുറിച്ചുള്ള  സര്‍ക്കാരിന്‍റെ വ്യാഖ്യാനങ്ങള്‍   തെറ്റാണെന്നു ചൂണ്ടിക്കാട്ടി കത്തെഴുതിയത്. പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്ന നരേന്ദ്രമോദി ആരോപിച്ചതിനു പിന്നാലെയാണ് കര്‍ഷകസംഘടനയുടെ പ്രതികരണം. കര്‍ഷകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും കര്‍ഷകര്‍ ആരോപിച്ചു.

രാജ്യത്തുടനീളമുളള കര്‍ഷകര്‍ ഇന്ന് ശ്രദ്ധാഞ്ജലി ദിവസമായി ആചരിക്കും, കാര്‍ഷികനിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കിക്കുകയും പ്രാര്‍ത്ഥനായോഗങ്ങള്‍ നടത്തുകയും ചെയ്യാനാണ് കര്‍ഷകരുടെ തീരുമാനം. കഴിഞ്ഞ ഇരുപത്തിനാല് ദിവസങ്ങളായി കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന അനുനയ നീക്കങ്ങളോട് സഹകരിക്കാനില്ലെന്ന നിലപാടില്‍ തന്നെയാണ് കര്‍ഷകര്‍. മൂന്നുദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് നരേന്ദ്രസിംഗ് ടോമറുമായുളള കൂടിക്കാഴ്ച്ചയ്ക്കു ശേഷം ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

ബട്ടര്‍ ചിക്കനെ ചൊല്ലിയുളള നിയമയുദ്ധം തുടരുന്നു; ഡല്‍ഹി ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി

More
More
National Desk 15 hours ago
National

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; സർക്കാർ ഓഫീസുകൾ പ്രവർത്തിക്കണമെന്ന് ഉത്തരവ്

More
More
National Desk 19 hours ago
National

സീറ്റ് ലഭിക്കാത്ത മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച ഈറോഡ് എംപി അന്തരിച്ചു

More
More
National Desk 21 hours ago
National

1996-ലെ മയക്കുമരുന്ന് കേസ്; സഞ്ജീവ് ഭട്ട് കുറ്റക്കാരനാണെന്ന് കോടതി

More
More
National Desk 1 day ago
National

'ലഡാക്കിനായുളള പോരാട്ടം മറ്റ് മാര്‍ഗങ്ങളിലൂടെ തുടരും'; 21 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

More
More
National Desk 1 day ago
National

2047-ല്‍ ഇന്ത്യയെ വികസിത രാഷ്ട്രമാക്കുമെന്ന മോദിയുടെ വാദം അസംബന്ധം- രഘുറാം രാജന്‍

More
More