ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖ പുറത്ത്

Blueprint of the mosque and hospital in Ayodhya | Photo Credit: ANI

അയോധ്യയില്‍ ബാബരിമസ്ജിദിന് പകരമായി നിര്‍മിക്കുന്ന പുതിയ പള്ളിയുടെ രൂപരേഖകള്‍ പുറത്തുവിട്ടു. അയോധ്യയിലെ ദാന്നിപ്പൂരിലാണ് പുതിയ മസ്ജിദ് നിര്‍മിക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച അഞ്ചേക്കറിലാണ് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ ചറല്‍ ഫൗണ്ടേഷന് കീഴില്‍ മസ്ജിദ് നിര്‍മാണം ആരംഭിക്കുന്നത്. സുന്നി വഖഫ് ബോര്‍ഡാണ് നിര്‍മിക്കാനുദ്ദേശിക്കുന്ന പുതിയ പള്ളിയുടെ ബ്ലൂ പ്രിന്‍റ് പുറത്തുവിട്ടത്.

പഴയ മസ്ജിദിന്‍റെ രൂപം ഒരു തരത്തിലും നിലനിര്‍ത്താതെയാണ് പുതിയ പള്ളി വിഭാവനം ചെയ്തിട്ടുള്ളത്. മുസ്‍ലിം ആരാധനാലയങ്ങളുടെ മുഖച്ഛായ ആയിരുന്ന പരമ്പരാഗത മിനാരങ്ങളും താഴികക്കുടങ്ങളുമെല്ലാം പുതിയ പള്ളിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മസ്ജിദ് സമുച്ചയത്തിന് വൃത്താകൃതി ആയിരിക്കുമെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തിയിരുന്നു.

‘മുന്‍കാലത്തു നിന്നുള്ള ഏതെങ്കിലും മാതൃക ഞങ്ങള്‍ സ്വീകരിച്ചിട്ടില്ല. സമകാലികമായ രൂപകല്‍പ്പനയാണ് പള്ളിക്ക് ഉദ്ദേശിക്കുന്നത്. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാകും’ ട്രസ്റ്റ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 15 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 17 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 18 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 19 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 19 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More