വീണ്ടും അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ച് സൗദി അറേബ്യ

ബ്രിട്ടനിൽ അതിവേഗം പടരുന്ന കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് സൗദി അറേബ്യ അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവച്ചു. ഇനി അസാധാരണ സാഹചര്യങ്ങളില്‍ മാത്രമേ അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തൂ എന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കരമാര്‍ഗവും കടല്‍ മാര്‍ഗവുമുള്ള പ്രവേശനവും ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. വേണ്ടിവന്നാല്‍ അതിനിയും നീട്ടിയേക്കും.

അതേസമയം, നിലവില്‍ സൗദിയില്‍ ഉള്ള അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് നിയന്ത്രണം ബാധകമാകില്ല. വൈറസ് വ്യാപനം നിയന്ത്രണാതീതമാണെന്ന് യുകെ സർക്കാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് നിരവധി യൂറോപ്യൻ രാജ്യങ്ങൾ ബ്രിട്ടനിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയിരുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിസംബർ 8 മുതൽ യൂറോപ്പിൽ നിന്നും, പുതിയ കൊവിഡ് സ്ട്രൈന്‍ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നും സൗദി അറേബ്യയിൽ എത്തിയ യാത്രക്കാര്‍ രണ്ടാഴ്ചത്തേക്ക് സ്വയം ഐസൊലേഷനില്‍ ആകണമെന്നും പരിശോധനയ്ക്ക് വിധേയമാകണമെന്നും ആഭ്യന്തരവകുപ്പ് പുറപ്പെടുവിച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

Contact the author

Gulf Desk

Recent Posts

Web Desk 1 week ago
Gulf

ഒമാനില്‍ കനത്ത മഴ തുടരുന്നു; മരണസംഖ്യ 20 ആയി

More
More
News Desk 8 months ago
Gulf

വിദേശ ജയിലുകളില്‍ 8,330 ഇന്ത്യൻ തടവുകാര്‍; ഭൂരിഭാഗം പേരും ഗള്‍ഫ് രാജ്യങ്ങളില്‍

More
More
National Desk 9 months ago
Gulf

കടലില്‍ പോയ അരക്കോടിയുടെ റോളക്സ് വാച്ച് മണിക്കൂറിനുള്ളില്‍ മുങ്ങിയെടുത്ത് ദുബായ് പോലീസ്

More
More
Web Desk 1 year ago
Gulf

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയാല്‍ ഒന്നേകാല്‍ കോടി രൂപ പിഴ

More
More
Gulf

ബാല്‍ക്കണിയില്‍ തുണി ഉണക്കാനിടരുത്; മുന്നറിയിപ്പുമായി ഒമാന്‍

More
More
Web Desk 1 year ago
Gulf

ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍

More
More