കൊവിഡ് പ്രതിസന്ധി അവസാനിച്ചാലുടന്‍ പൗരത്വ നിയമഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ

ഡല്‍ഹി: പൗരത്വ നിയമഭേദഗതി  നടപ്പിലാക്കാന്‍ ആവശ്യമായ  ചട്ടങ്ങള്‍ കൊവിഡ് പ്രതിസന്ധി അവസാനിച്ചതിനു ശേഷം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊവിഡ് മഹാമാരി മൂലം പൗരത്വനിയമഭേദഗതി ചട്ടങ്ങള്‍ രൂപപ്പെടുത്താനായിട്ടില്ലെന്നും കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചാലുടന്‍ ഇക്കാര്യം പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി നേതാവ് ജെപി നദ്ദയ്ക്കുനേരേ അടുത്തിടെ നടന്ന ആക്രമണത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വിമര്‍ശിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര നേതാക്കള്‍ക്ക് സുരക്ഷ നല്‍കേണ്ട ഉത്തരവാദിത്വം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രത്തിനുനേരേ കൈചൂണ്ടുന്നതിനു മുന്‍പ് നിയമങ്ങള്‍ പഠിക്കണമെന്നും അമിത് ഷാ പറഞ്ഞു. ത്രിണമൂല്‍ സര്‍ക്കാരിന്റെ പരാജയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് മമതാ ബാനര്‍ജിയും പാര്‍ട്ടിയും പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രശ്‌നങ്ങള്‍ ഉന്നയിച്ചതെന്നും അമിത് ഷാ ആരോപിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപി നേതാവിനെതിരെയുളള ആക്രമണം അദ്ദേഹത്തിനെതിരെ മാത്രമല്ല ബംഗാളിലെ ജനാതിപത്യത്തിനെതിരെകൂടി നടന്ന ആക്രമണമാണ്, ഇതിന്റെ പൂര്‍ണ ഉത്തരവാദിത്വം ത്രിണമൂല്‍ കോണ്‍ഗ്രസിനാണെന്നും അമിത് ഷാ പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

'സതീശന്‍ അനിയനെപ്പോലെയെന്ന് കെ സുധാകരന്‍; മാധ്യമങ്ങളാണ് വിവാദമുണ്ടാക്കിയതെന്ന് വി ഡി സതീശന്‍

More
More
National Desk 17 hours ago
National

'മോദി സര്‍ക്കാരിന്റെ പുല്‍വാമയിലെ വീഴ്ച്ച ചോദ്യം ചെയ്തതിനാണ് എന്നെ വേട്ടയാടുന്നത്'- സത്യപാല്‍ മാലിക്

More
More
National Desk 22 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രഖ്യാപനം മാര്‍ച്ച് 13-ന് ശേഷമെന്ന് റിപ്പോര്‍ട്ട്

More
More
National Desk 23 hours ago
National

ഡാനിഷ് അലി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും; ഇന്ന് ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേരും

More
More
National Desk 1 day ago
National

മുസ്ലീങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപണം; ശിവകാര്‍ത്തികേയന്‍ ചിത്രം അമരനെതിരെ പ്രതിഷേധം

More
More
National Desk 1 day ago
National

മണിപ്പൂര്‍ കലാപത്തിന് കാരണമായ വിധിയില്‍ ഭേദഗതി വരുത്തി ഹൈക്കോടതി

More
More