പേരിലെ മുസ്ലിം ഒഴിവാക്കാത്തിടത്തോളം ലീഗിന്റെ സംശയരോഗം മാറില്ല - മന്ത്രി ജലീല്‍

എടപ്പാള്‍: പാര്‍ട്ടിയുടെ പേരിലുള്ള 'മുസ്ലീം' ഒഴിവാക്കാതെ ലീഗിന്റെ സംശയരോഗം മാറില്ലെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനയുണ്ടാക്കിയ വിവാദത്തിലിടപെട്ടു സംസാരിക്കുകയായിരുന്നു മന്ത്രി ജലീല്‍. ലീഗ് സാമുദായിക സംഘടനയാണോ അതോ രാഷ്ട്രീയ പാര്‍ട്ടിയാണോ എന്ന് ആ പാര്‍ട്ടി വ്യക്തമാക്കണം - സ്വന്തം എഫ്ബി പോസ്റ്റുവഴിയാണ് മുന്‍ യൂത്ത് ലീഗ് നേതാവുകൂടിയായ മന്ത്രി ജലീലിന്റെ ഇടപെടല്‍.

കോണ്‍ഗ്രസ് പാര്‍ട്ടിയെ ആര്‍ എസ് പി നിയന്ത്രിക്കുന്നുവെന്നോ കേരളാ കോണ്‍ഗ്രസ് നിയന്ത്രിക്കുന്നുവെന്നോ ആരോപിക്കുമ്പോള്‍ ഇല്ലാത്ത ഒരു വ്യാഖ്യാനം ലീഗിന്റെ പേര് വരുമ്പോള്‍ മാത്രം ഉണ്ടാകുന്നത് എന്തുകൊണ്ടാണ്. ലീഗ് എല്ലാ കാര്യങ്ങളെയും വര്‍ഗീയമായി കാണുന്നതിന്റെ കുഴപ്പമാണിതെന്നും മന്ത്രി ജലീല്‍ അഭിപ്രായപ്പെട്ടു.

സമീപകാലത്ത് സാമുദായിക സ്വത്വത്തിലേക്ക് ലീഗ് നേതൃത്വം ഉള്‍വലിയുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. ഇത് അത്യന്തം പരിഹാസ്യമാണ്. ഇങ്ങനെ സ്വന്തം മുഖം വികൃതമാക്കിയവര്‍ കണ്ണാടി കുത്തിപൊട്ടിക്കുന്നത് കാണാന്‍ രസമുണ്ടെന്നും മന്ത്രി ജലീല്‍ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുഖ്യമന്ത്രിയെ 'താന്‍' എന്നൊക്കെ വിദ്യാര്‍ഥികളെക്കൊണ്ട് വിളിപ്പിച്ചവര്‍ അത്തരം വിളികള്‍ തിരിച്ചുവരുമ്പോള്‍ ധാര്‍മികരോഷം കൊള്ളരുത്. മറ്റുള്ളവരുടെ ആരാധ്യരെ നിങ്ങള്‍ ചീത്തപറയരുത്. അങ്ങിനെ വന്നാല്‍ നിങ്ങളുടെ ആരാധ്യരെ അവരും ചീത്ത പറയും - ഖുറാന്‍ സൂക്തം ഉദ്ധരിച്ചുകൊണ്ട് മന്ത്രി ജലീല്‍ വിശദീകരിച്ചു.  

Contact the author

Web Desk

Recent Posts

Web Desk 10 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More