കണ്ണൂര്‍: ലീഗിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ദുഷ്ടലാക്കോടുകൂടിയുള്ളതാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആരോപിച്ചു. ലീഗിനെ യുഡിഎഫില്‍ നിന്ന് അടര്‍ത്തിമാറ്റാനുള്ള ശ്രമമാണോ നടക്കുന്നത് എന്ന ചോദ്യത്തിന് ' അതുതന്നെയാണ് താന്‍ ഉദ്ദേശിച്ചത്' എന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
സംഘടനയാണ് പ്രധാനം. താഴെത്തട്ടുമുതല്‍ സംഘടനയെ ശക്തിപ്പെടുത്തണം. എല്ലാ ദൌര്‍ബല്യങ്ങളും പരിഹരിക്കാനും വ്യക്തമായ കാഴ്ചപ്പാടോട് കൂടി മുന്നോട്ടു പോകാനുമാണ് തീരുമാനം. ഇക്കാര്യത്തില്‍ മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകും കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചയെകുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എഐസിസി ജനറല്‍ സെക്രട്ടറി പറഞ്ഞു. പാര്‍ട്ടി മാത്രമായിരിക്കണം മുന്‍ഗണന. അതുപരിയായിട്ടുള്ള കാര്യങ്ങളെല്ലാം ഒഴിവാക്കേണ്ട സമയമാണിതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.