സംസ്ഥാനത്തെ ബാറുകള്‍ ഇന്നു മുതല്‍ തുറക്കും; പാഴ്സല്‍ വില്‍പന നിര്‍ത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളില്‍ ഇരുന്ന് മദ്യപിക്കാന്‍ അനുമതിയായി. ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഇന്ന് ബാറുകകളും ബിയര്‍ വൈന്‍ പാര്‍ലറുകളും പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കും. എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

എന്നാല്‍ ബാറുകളിലെ പാഴ്സല്‍ വില്‍പന നിര്‍ത്തും. മദ്യത്തിന്റെ പാഴ്സല്‍ വില്‍പന ബെവ്കോ ചില്ലറ വില്‍പനശാലകളില്‍ മാത്രമാക്കും. കണ്‍സ്യൂമര്‍ ഫെഡ് വില്‍പനശാലകളിലും പാഴ്സല്‍ വില്‍പന തുടരും. ചില്ലറ വില്‍പനശാലകളുടെ പ്രവര്‍ത്തനം രാവിലെ പത്തുമുതല്‍ രാത്രി ഒന്‍പതുവരെയാണ്. ബാറുകള്‍ നേരത്തേ തുറന്നെങ്കിലും ഇരുന്നു മദ്യപിക്കാന്‍ അനുമതി ഉണ്ടായിരുന്നില്ല. ബിവറേജസ് നിരക്കില്‍ കൗണ്ടറുകളിലൂടെ മാത്രമായിരുന്നു മദ്യ വില്പന.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കര്‍ശനമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം ബാറുകളില്‍ ഇരിക്കേണ്ടത്. കൗണ്ടറുകളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല, ഒരു ടേബിളില്‍ പരമാവധി രണ്ടു പേര്‍ ഇരിക്കുക തുടങ്ങിയുള്ള നിബന്ധനകള്‍ കര്‍ശനമായും പാലിക്കാന്‍ നിര്‍ദേശമുണ്ട്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളില്‍ പൂര്‍ണ ഇളവില്ല. കൗണ്ടറുകളില്‍ ആള്‍ക്കൂട്ടം പാടില്ല, ഒരു ടേബിളില്‍ രണ്ടു പേര്‍ മാത്രമേ പാടുള്ളൂ തുടങ്ങിയവയാണ് പുതിയ നിബന്ധനകള്‍.

Contact the author

News Desk

Recent Posts

Web Desk 5 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More
Web Desk 3 days ago
Keralam

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പിഡിപി പിന്തുണ ഇടതുമുന്നണിക്ക്

More
More
Web Desk 4 days ago
Keralam

ബസുകളില്‍ ലഘുഭക്ഷണ സൗകര്യമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി

More
More
Web Desk 4 days ago
Keralam

കെ ബാബുവിന്റെ വിജയം ശരിവെച്ച ഹൈക്കോടതി വിധി വിചിത്രം- എം സ്വരാജ്

More
More