കർണാടകയിൽ ഗ്രാമപഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ബെംഗളൂരു: കർണാടക ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. 117 താലൂക്കുകളിലെ 3,019 പഞ്ചായത്തുകളിലേക്കാണ് വോട്ടിംഗ് നടക്കുന്നത്. 43,238 സീറ്റുകളിലേക്ക് 1.17 ലക്ഷം സ്ഥാനാർഥികള്‍ ജനവിധി തേടുന്നു. കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുക എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.  കൊവി‍ഡ് പോസിറ്റീവായവർക്ക് അവസാന മണിക്കൂറിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ അനുവദിക്കും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെയാണ് വോട്ടിങ്.

ഓരോ ബൂത്തിലെയും വോട്ടർമാരുടെ എണ്ണം 1,500 ൽ നിന്ന് 1,000 ആയി കുറച്ചിട്ടുണ്ട്. അങ്കണവാടി, ആശാ പ്രവർത്തകർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കുകൂടെ ഇത്തവണ തെരഞ്ഞെടുപ്പ് ചുമതലകള്‍ നല്‍കിയിട്ടുണ്ട്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിജെപി, കോൺഗ്രസ്, ജനതാദള്‍ എസ് എന്നീ കക്ഷികളാണ് തെരഞ്ഞെടുപ്പിൽ ഏറ്റുമുട്ടുന്നത്. പ്രതിപക്ഷമായ ജെഡിഎസും ബിജെപിയും അടുത്ത കാലത്തായി അടുക്കുന്ന സൂചനകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞയാഴ്ച സംസ്ഥാന നിയമസഭയിൽ നടന്ന ചർച്ചകൾക്കിടെ ചെയർമാനെതിരെ അവിശ്വാസ പ്രമേയം കൂട്ടായി നീക്കിയപ്പോൾ ഇത് ദൃശ്യമായിരുന്നു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More