കാർഷിക നിയമത്തിനെതിരായ പ്രമേയം: സഭ ചേരുന്നതിൽ ​ഗവർണർ വിശദീകരണം തേടി

കേന്ദ്ര സർക്കാർ പാസാക്കിയ വിവാദമായി കാർഷിക നിയമ ഭേദ​ഗതി തള്ളാൻ കേരള നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാനുള്ള ശുപാർശയിൽ ​ഗവർണർ വിശദീകരണം തേടി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സാചര്യം വിശദീകരിക്കാൻ ​ഗവർണർ ആവശ്യപ്പെട്ടു.  അടിയന്തിരമായി കാർഷിക പ്രശ്നത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് സർക്കാർ ​ഗവർണർക്ക് വിശദീകരണം നൽകിയിട്ടുണ്ട്. 

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഡിസംബർ 23 ന് നിയമസഭ ചേരാനാണ് സർക്കാർ . മന്ത്രിസഭാ യോ​ഗം സഭ ചേരാനായി ​ഗവർണറോട് ശുപ്രാർശ ചെയ്തിരുന്നു.

കാർഷക നിയമം തള്ളൽ മാത്രമാണ് അജണ്ട. കാർഷിക നിയമ ഭേ​ഗ​തിക്കെരെ സഭ പ്രമേയം പാസാക്കും. ഒരു മണിക്കൂർ നേരം കൊണ്ട് നടപടികൾ പൂർത്തിയാക്കി സഭ പിരിയും. ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ അനുകൂലിക്കും. ബിജെപി അം​ഗമായ ഒ രാജ​ഗോപാൽ വിട്ടുനിൽക്കുകയോ, പ്രമമേയത്തെ എതിർക്കുകയോ ചെയ്തേക്കും.  കക്ഷി നേതാക്കൾ മാത്രമാണ് പ്രമേയ ചർച്ചയിൽ സംസാരിക്കുക.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷിക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

വീണ വിജയന്‍റെ കമ്പനിയായ എക്സാലോജിക്കിനെതിരെ ഇഡി കേസെടുത്തു

More
More
Web Desk 2 days ago
Keralam

കലാമണ്ഡലത്തില്‍ ഇനി ആണ്‍കുട്ടികള്‍ക്കും മോഹിനിയാട്ടത്തിന് പ്രവേശനം ലഭിക്കും

More
More
Web Desk 3 days ago
Keralam

സിദ്ധാര്‍ഥിന്റെ മരണം; കേസ് അട്ടിമറിക്കാനുളള നീക്കം എന്ത് വില കൊടുത്തും ചെറുക്കും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

കേരളം ഇന്ന് 4866 കോടി കടമെടുക്കും

More
More
Web Desk 3 days ago
Keralam

സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുത്ത സംഭവം; വിസിക്കെതിരെ പരാതി നല്‍കുമെന്ന് സിദ്ധാര്‍ഥിന്റെ അച്ഛന്‍

More
More
Web Desk 4 days ago
Keralam

'എന്തിന്' ? ; കെ സുരേന്ദ്രന്റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് ടി സിദ്ദിഖ്

More
More