പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: പുതുവത്സരാഘോഷങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍. കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായാണ് ഡിസംബര്‍ 31, ജനുവരി 1 ദിവസങ്ങളില്‍ പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചത്. ബീച്ചുകള്‍, റിസോര്‍ട്ടുകള്‍, ഹോട്ടലുകള്‍, ക്ലബുകള്‍ തുടങ്ങി ആളുകള്‍ കൂടാന്‍ സാധ്യതയുളള സ്ഥലങ്ങളിലാണ് നിരോധനമേര്‍പ്പെടുത്തിയത്.

ബീച്ചുകളിലേക്കുളള പ്രവേശനം നിഷേധിക്കും, റോഡുകളില്‍ വാഹനം നിര്‍ത്തിയിട്ടുളള ആഘോഷങ്ങള്‍ക്കും നിയന്ത്രണമുണ്ട്. പകര്‍ച്ചവ്യാധി വ്യാപനം ഒഴിവാക്കാനാണ് ആളുകള്‍ ഒത്തുചേരുന്നത് തടഞ്ഞുകൊണ്ടുളള ഉത്തരവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. രോഗം പടരാതിരിക്കാന്‍ സമഗ്രമായ നടപടികളാണ് തമിഴ്‌നാട് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഏകദേശം എട്ടുമാസത്തെ കര്‍ശനമായ ലോക്ഡൗണിനു ശേഷം നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കി വരുന്നതിനിടെയാണ് വീണ്ടും രോഗബാധ കൂടാവാനുളള സാഹചര്യം കണക്കിലെടുത്ത് നടപടി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജനങ്ങള്‍ സര്‍ക്കാരുമായി സഹകരിക്കണം, ഹോട്ടലുകള്‍, ക്ലബുകള്‍, റിസോര്‍ട്ടുകള്‍ എന്നിവയ്ക്ക് നിലവിലെ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി.  ആരോഗ്യ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുത്താണ് പുതുവത്സരാഘോഷങ്ങള്‍ നിരോധിച്ചുകൊണ്ടുളള തമിഴ്‌നാട് സര്‍ക്കാരിന്‍റെ ഉത്തരവ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More