സു​ഗതകുമാരിയുടെ ആരോ​ഗ്യ നിലയിൽ പുരോ​ഗതിയില്ല

കവിയും സാമൂഹ്യ പ്രവർത്തകയുമായ സു​ഗതകുമാരി ആരോ​ഗ്യ നിലയിൽ മാറ്റമില്ല. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സ്വകാര്യ ആശുപത്രിയിൽ നിന്ന് ഇന്നലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. സർക്കാർ നിർദ്ദേശ പ്രകാരമാണ് നടപടി. തീവ്ര പരിചരണ വിഭാ​ഗത്തിൽ പ്രവേശിപ്പിച്ച സു​ഗതകുമാരിയുടെ ആരോ​ഗ്യ നില ​ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വെൻിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്.  ​ഹൃദയത്തിന്റെ പ്രവർത്തനത്തിലും പ്രശ്നങ്ങളുണ്ട്. മരുന്നുകളോട് ശരിയായ രീതിയിൽ ശരീരം പ്രതികരിക്കുന്നുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സു​ഗതകുമാരിക്ക് ബ്രോങ്കോ ന്യൂമോണിയ ബാധിച്ചിരുന്നു. കൊവിഡ് ചികിത്സക്കിടെയാണ് രോ​ഗം ബാധിച്ചത്. ഇതിനെ തുടർന്ന് ​ഗുരുതരമായ ശ്വാസ തടസം നേരിട്ടിരുന്നു. ആരോ​ഗ്യ നിലവിലയിരുത്തിയതിനെ തുടർന്നാണ് സു​ഗതകുമാരിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ സർക്കാർ തീരമാനിച്ചത്. 

Contact the author

Web Desk

Recent Posts

Web desk 18 hours ago
Keralam

അമിത വേഗത: ഇനി യാത്രക്കാര്‍ക്ക് അപായ സൂചന ലഭിക്കും

More
More
Web Desk 19 hours ago
Keralam

സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കേരളം ചോദിച്ചു വാങ്ങിയ ദുരന്തമാണ് പിണറായി വിജയന്റെ ഭരണം - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

ബിഷപ്പ് പാംപ്ലാനിയുടെ പ്രസ്താവന ബാലിശം- സഭാ മുഖപത്രം സത്യാദീപം

More
More
Web Desk 1 day ago
Keralam

ഇന്നസെന്റ്‌ അതീവ ഗുരുതരാവസ്ഥയില്‍

More
More
Web Desk 1 day ago
Keralam

കള്ളക്കഥ മെനഞ്ഞ് ഭിന്നിപ്പിക്കാൻ സുരേന്ദ്രനാവില്ല - കെ ടി ജലീല്‍

More
More