കൊവിഡ്‌ വാക്സിന്‍ തിങ്കളാഴ്ചയോടെ ഇന്ത്യയില്‍

ഡല്‍ഹി: കൊവിഡ്‌ വാക്സിന്‍ രാജ്യത്ത് ജനുവരിയോടെ ജനങ്ങള്‍ക്ക് ലഭ്യമാക്കും എന്ന കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ തിങ്കളാഴ്ചയോടെ ആദ്യ ബാച്ച് എത്തുന്നു. ബ്രിട്ടന്‍, ബഹറിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ തങ്ങളുടെ വാക്സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ചുകൊണ്ട് ഭാരത് ബയോടെക്, സെറം ഇന്സ്ടിട്യുട്ട് തുടങ്ങിയവരും സര്‍ക്കാരില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ കമ്പനികളുടെ വാക്സിന്‍ ഇപ്പോള്‍ മൂന്നാമത്തെ പരീക്ഷണ ഘട്ടത്തിലാണ്. ഈ സാഹചര്യത്തിലാണ് വിദേശ വാക്സിന്‍ തന്നെ എത്തിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എന്നാല്‍ വാക്സിന്‍ എന്നുമുതല്‍ക്കാണ് ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന് അറിയിപ്പുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല. ഇത് പ്രയോഗിക്കാനുള്ള പരിശീലനം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ആരംഭിച്ചിട്ടുണ്ട്. വാക്സിന്‍ സൂക്ഷിക്കാന്‍ സര്‍ക്കാര്‍ വിവിധ ആശുപത്രികളില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ബാബാ സാഹേബ് അംബേദ്‌കര്‍ ആശുപത്രി, രാജീവ ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി, മൊഹല്ല ക്ലിനിക്, ജിടിബി ആശുപത്രി, തുടങ്ങിയ ആശുപത്രികളിലാണ് വാക്സിന്‍ സൂക്ഷിക്കുക. ഇതിനു പുറമെ ഡല്‍ഹി വിമാനത്താവളത്തിലും 27 ലക്ഷം വാക്സിനുകള്‍ സൂക്ഷിക്കാനുള്ള ശേഷിയുണ്ടെന്ന് വിമാനത്താവള സിഎഒ വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

National Desk 9 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 12 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 12 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 13 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 14 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More