മുംബൈ: ക്രിക്കറ്റ് താരം സുരേഷ് റെയ്ന അറസ്റ്റില്‍. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് മുംബൈയിലെ ഡ്രാഗണ്‍ ഫ്ലൈ ക്ലബില്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ പങ്കെടുത്തതിനാണ് റെയ്നയെ അറസ്റ്റ് ചെയ്തത്.
പുലര്‍ച്ചെ മൂന്നുമണിയോടുകൂടി മുംബൈ പോലീസ് നടത്തിയ റെയ്ഡിലാണ് നിശാക്ലബില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടന്നതായി കണ്ടെത്തിയത്. സുരേഷ് റെയ്നയ്ക്കൊപ്പം ഹ്രിത്വിക് റോഷന്റെ മുന്‍ ഭാര്യ സുസൈന് ഖാന്, ഗായകന് ഗുരു റണ്ദാവാ തുടങ്ങി മുപ്പത്തിനാല് പേരും ഏഴ് ഹോട്ടല്‍ ജീവനക്കാരുമാണ് അറസ്റ്റിലായത്, ഇവരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ഐപിസി 118 പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുളളത്. സമയക്രമം പാലിക്കാതെ കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടന്നതെന്ന് മുംബൈ പോലീസ് പറഞ്ഞു. ബ്രിട്ടണില്‍ അതിവേഗ കൊറോണ വൈറസ് വ്യാപനമുണ്ടായ സാഹചര്യത്തില്‍ മുംബൈയില്‍ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു.