​ഗവര്‍ണറുടെ നടപടിക്കെതിരെ ഭരണഘടനാപരമായ പരിഹാരം തേടുമെന്ന് സിപിഎം

​ഗ​വർണർ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാതിരിക്കുമ്പോൾ ഭരണഘടനാപരമായ പരിഹാരത്തെകുറിച്ചാണ് ആലോചിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാനുള്ള സംസ്ഥാന സർക്കാറിന്റെ അഭ്യർത്ഥന നിരാകരിക്കുക വഴി തെറ്റായ കീഴ്വഴക്കമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളതെന്നും വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു. 

ഇത്തരം ഘട്ടങ്ങളിൽ ​ഗവർണർ ഭരണഘടനാനുസൃതമായണ് പെരുമാറേണ്ടത്. നിയമസഭയെ കുറിച്ചുള്ള കാര്യങ്ങളിൽ സർക്കാറാണ് തീരുമാനം എടുക്കേണ്ടത്. നിയമസഭ ചേരുന്നത് സംബന്ധിച്ച് സർക്കാർ എടുക്കുന്ന തീരുമാനമാണ് പ്രധാനം. ഭരണഘടനക്ക് അനുസരിച്ചാണ് ​ഗവർണർ പെരുമാറേണ്ടതെന്ന് സുപ്രീം കോടതി അടക്കം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇത്തൊരുമൊരു സാഹചര്യത്തിൽ നിയമസഭ വിളിച്ചു ചേർക്കാനുള്ള സർക്കാർ തീരുമാനം ​ഗവർണർ നിരാകരിക്കുകയല്ല ചെയ്യേണ്ടിയിരുന്നത്. ​ഗവർണറുടെ നടപടി ഭരണഘടനാനുസൃതമായ നടപടികളിൽ നിന്ന് മാറിനിൽക്കലായി വേണം കാണാനെന്നും വിജയരാഘവൻ പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

നിയമസഭാ നടപടികളെ കുറിച്ച് ​ഗവർണറെ നേരത്തെ അറിയീച്ചല്ല പ്രവർത്തിക്കേണ്ടത്.  സർക്കാറാണ് അജണ്ട നിശ്ചയിക്കുക. നിയമസഭാ കാര്യങ്ങൾ നോക്കുന്ന സമിതിയാണ് സഭയുടെ ദൈനംംദിന കാര്യങ്ങൾ നോക്കുക. സർക്കാറിന്റെ നിയമനിർമാണവും ജനകീയ വിഷയങ്ങളും നിയമസഭ ചർച്ച ചെയ്യും. ​​ഗവർണർക്ക് രാഷ്ട്രീയം ഉണ്ടാകാം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ ഒരു ജനകീയ വിഷയത്തിൽ അഭിപ്രായം പറയുക എന്നത് ഇടതുസർക്കാർ സാധാരണയായി ചെയ്യേണ്ട ഒന്നാണ്. ഡൽഹിയിലെ കർഷ പോരാട്ടത്തിന്റ പ്രതിധ്വനി രാജ്യത്താകമാനമുണ്ട്. കൃഷിക്കാർ നടത്തുന്ന പോരാട്ടത്തോട് ഐക്യദാർഡ്യം പ്രകടിപ്പിക്കുക എന്നത് ജനാധിപത്യ പ്രവർത്തനമാണ്. ഈ വിഷയത്തിലുള്ള സർക്കാറിന്റെ ആത്മാർത്ഥതയാണ് പ്രധാനം. ​ഗവർണർ പദവിയെ സംബന്ധിച്ച് സൈദ്ധാന്തികമായ നിലപാട് സിപിഎമ്മിനുണ്ട്. ​ഗവർണറുടെ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ​ഗ​വർണർ ഭരണഘടനക്ക് വിധേയമായി പ്രവർത്തിക്കാതിരിക്കുമ്പോൾ പരിഹാരത്തെകുറിച്ചാണ് ആലോചിക്കേണ്ടത്-വിജയരാഘവൻ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More