ദേശീയ കര്‍ഷക ദിനത്തില്‍ കര്‍ഷകര്‍ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കും

ഡല്‍ഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ പ്രക്ഷോഭം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. ദേശീയ കര്‍ഷക ദിനമായ ഇന്ന് കര്‍ഷകര്‍ ഉച്ച ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കും. അടുത്ത ഘട്ട ചര്‍ച്ചയ്ക്കായുളള കേന്ദ്രസര്‍ക്കാര്‍ ക്ഷണത്തില്‍ കര്‍ഷകസംഘടനകള്‍ ഇന്ന് തീരുമാനമെടുക്കും.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ഡിസംബര്‍ 24ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അയക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം ഉത്തര്‍ പ്രദേശില്‍ നിന്നുളള ചില കര്‍ഷകര്‍ കാര്‍ഷിക നിയമത്തിന് പിന്തുണ അറിയിച്ചതായി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമര്‍ പറഞ്ഞു. അവര്‍ ഭേദഗതികള്‍ വേണമെന്നുപോലും ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ദേശീയ കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്ക് ആശംസയറിയിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. കര്‍ഷകരുടെ സമരം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കാണ്,സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടിരുന്നുവെങ്കില്‍ ചര്‍ച്ചയ്ക്കുളള സമയവും സ്ഥലവും വ്യക്തമായി പറയുമായിരുന്നു എന്ന് സമരസമിതി ആരോപിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Contact the author

National Desk

Recent Posts

National Desk 13 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 15 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 16 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 17 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 17 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More