ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കർഷകരുടെ പ്രതിഷധം

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ കർഷകരുടെ പ്രതിഷധം. ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞാണ് കേന്ദ്ര സക്കാറിന്റെ കർഷിക ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന കർഷകർ രോഷം പ്രകടിപ്പിച്ചത്. കോർപ്പറേഷൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി അമ്പാലയിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.  കരിങ്കൊടികളുമായി കർഷകർ ഖട്ടറിന്റെ വാഹന വ്യൂഹം തടഞ്ഞു. കർഷകർ വടികൊണ്ട് വാഹനത്തിൽ അടിച്ചു. 

അതേസമയം കര്‍ഷകരുടെ പ്രക്ഷോഭം ഇരുപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. ദേശീയ കര്‍ഷക ദിനമായ ഇന്ന് കര്‍ഷകര്‍ ഉച്ച ഭക്ഷണം ഉപേക്ഷിച്ച് പ്രതിഷേധിക്കുകയാണ് അടുത്ത ഘട്ട ചര്‍ച്ചയ്ക്കായുളള കേന്ദ്രസര്‍ക്കാര്‍ ക്ഷണത്തില്‍ കര്‍ഷകസംഘടനകള്‍ ഉടൻ തീരുമാനമെടുക്കും.

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് അഖിലേന്ത്യ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രണ്ടുകോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ഡിസംബര്‍ 24ന് രാഷ്ട്രപതി റാംനാഥ് കോവിന്ദിന് അയക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം ഉത്തര്‍ പ്രദേശില്‍ നിന്നുളള ചില കര്‍ഷകര്‍ കാര്‍ഷിക നിയമത്തിന് പിന്തുണ അറിയിച്ചതായി കേന്ദ്രകൃഷി മന്ത്രി നരേന്ദ്രസിംഗ് തോമര്‍ പറഞ്ഞു. അവര്‍ ഭേദഗതികള്‍ വേണമെന്നുപോലും ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

അതേസമയം ദേശീയ കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്ക് ആശംസയറിയിച്ച് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. കര്‍ഷകരുടെ സമരം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നാല്‍ സര്‍ക്കാരിന് ചര്‍ച്ചകള്‍ നേരമ്പോക്കാണ്,സമരത്തെ സര്‍ക്കാര്‍ ഗൗരവമായി കണ്ടിരുന്നുവെങ്കില്‍ ചര്‍ച്ചയ്ക്കുളള സമയവും സ്ഥലവും വ്യക്തമായി പറയുമായിരുന്നു എന്ന് സമരസമിതി ആരോപിച്ചു. നിയമങ്ങള്‍ പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് കര്‍ഷകര്‍.

Contact the author

Web Desk

Recent Posts

National Desk 14 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 19 hours ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 19 hours ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 1 day ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 2 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More