കര്‍ഷകര്‍ക്ക് അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശരത് പവാര്‍

മുംബൈ: രാജ്യത്തെ കര്‍ഷകര്‍ക്ക് അവരുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശരത് പവാര്‍. അധികാരത്തിലിരിക്കുന്നവരുടെ ഉത്തരവാദിത്വമാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍ നടത്തിക്കൊടുക്കുക എന്നത് നിര്‍ഭാഗ്യവശാല്‍ ഇവിടെ കര്‍ഷകര്‍ക്ക് സ്വന്തം അവകാശങ്ങള്‍ക്കായി പോരാടേണ്ടി വരികയാണെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു.

ദേശീയ കര്‍ഷകദിനത്തോടനുബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമര്‍, പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ് എന്നിവര്‍ കര്‍ഷകര്‍ക്ക് ആശംസയറിയിച്ച് ട്വീറ്റ് ചെയ്തിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കഴിഞ്ഞ ഇരുപത്തിയെട്ട് ദിവസങ്ങളായി പ്രതിഷേധിക്കുന്നത്.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഘടകമാണ് കര്‍ഷകര്‍.  അവരെ ബഹുമാനിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കര്‍ഷകര്‍ക്ക് നീതി ലഭിക്കട്ടെ എന്നാശംസിച്ചുകൊണ്ട്  ശരദ് പവാര്‍ ട്വീറ്റ് ചെയ്തു.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാണ് ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ ആവശ്യം. പുതിയ കാര്‍ഷിക നിയമങ്ങള്‍ നിലവില്‍ വരുന്നതോടുകൂടി താങ്ങുവില ഇല്ലാതാവുമെന്നാണ് കര്‍ഷകരുടെ ആശങ്ക, വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് മോദി സര്‍ക്കാര്‍ കാര്‍ഷികനിയമങ്ങള്‍ കൊണ്ടുവന്നതെന്നാണ് കര്‍ഷകസംഘടനകളുടെ ആരോപണം.

Contact the author

National Desk

Recent Posts

National Desk 17 hours ago
National

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന് ഇന്ന് 90; ആശംസകളുമായി നേതാക്കള്‍

More
More
National Desk 17 hours ago
National

രാഹുലിനെ മാതൃകയാക്കൂ; പാര്‍ട്ടിക്കുവേണ്ടി നിസ്വാര്‍ത്ഥരായിരിക്കൂ- രാജസ്ഥാന്‍ നേതാക്കളോട് മാര്‍ഗരറ്റ് ആല്‍വ

More
More
National Desk 18 hours ago
National

ലാലു പ്രസാദ് യാദവും നിതീഷ് കുമാറും സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച്ച നടത്തി

More
More
National Desk 19 hours ago
National

'ബിജെപിയെ പരാജയപ്പെടുത്താനായി എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം'- നിതീഷ് കുമാര്‍

More
More
National Desk 20 hours ago
National

'എം എല്‍ എമാര്‍ ദേഷ്യത്തിലാണ്, ഒന്നും എന്റെ നിയന്ത്രണത്തിലല്ല' - അശോക് ഗെഹ്ലോട്ട്

More
More
National Desk 1 day ago
National

ആര്‍ എസ് എസ് മേധാവി ബിൽക്കിസ് ബാനുവിന്‍റെയും മുഹമ്മദ് അഖ്‌ലാഖിന്റെയും വീടുകൾ സന്ദര്‍ശിക്കണം - കോണ്‍ഗ്രസ്

More
More