പ്രത്യേക നിയമസഭാ സമ്മേളനം: ​ഗവർണറെ വെല്ലുവിളിച്ച് സർക്കാർ

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുന്നതിൽ ​ഗവർണറെ വെല്ലുവിളിച്ച് സംസ്ഥാന സർക്കാർ. കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചു. ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക. നിയമസഭ ചേരാൻ ​ഗവർണറോട് വീണ്ടും ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോ​ഗം തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുതതത്. ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക.

കാർഷക നിയമത്തിനെതിരായ പ്രമേയം പാസാക്കി സഭ പിരിയും. ഈ മാസം 22 ന് കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ​ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ സർക്കാർ തീരുമാനിച്ചത്. 

22 ന് നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാനുള്ള ശുപാർശയിൽ ​ഗവർണർ വിശദീകരണം തേടുകയായിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള സാഹചര്യം വിശദീകരിക്കാൻ ​ഗവർണർ ആവശ്യപ്പെട്ടു.   അടിയന്തിരമായി കാർഷിക പ്രശ്നത്തെ കുറിച്ച് ചർച്ച ചെയ്യണമെന്ന് സർക്കാർ ​ഗവർണർക്ക് വിശദീകരണം നൽകി. സർക്കാറിന്റെ വിശദീകരണം തള്ളി അനുമതി നിഷേധിക്കുകയായിരുന്നു. ഇത് വൻ രാഷ്ട്രീയ വിവാദമായിരുന്നു. ​ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി ​ഗവർണറെ പ്രതിഷേധം അറിയിച്ചിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ് നിയമത്തിനെതിരെ പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷകി നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സജി ചെറിയാന്‍ സാംസ്‌കാരിക മന്ത്രിസ്ഥാനം രാജിവെച്ചു; എം എല്‍ എ സ്ഥാനവുമൊഴിയണമെന്ന് പ്രതിപക്ഷം

More
More
Web Desk 11 hours ago
Keralam

അറിവില്ലായ്മ രാഷ്ട്രീയത്തില്‍ അയോഗ്യതയല്ല; സജി ചെറിയാന്‍റെ വെറും നാക്ക് പിഴയല്ല -ശശി തരൂര്‍

More
More
Web Desk 11 hours ago
Keralam

വിജയ്‌ ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം തള്ളണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

More
More
Web Desk 13 hours ago
Keralam

സജി ചെറിയാന് രാജിവെച്ച് ആര്‍ എസ് എസില്‍ ചേരാം, കേന്ദ്രമന്ത്രിയാകാം- പ്രതിപക്ഷ നേതാവ്

More
More
Web Desk 14 hours ago
Keralam

നാടകം കളിച്ചു നിന്നാല്‍ എം എല്‍ എ സ്ഥാനവും നഷ്ടമാകും - സജി ചെറിയാനോട് കെ മുരളീധരന്‍

More
More
Web Desk 16 hours ago
Keralam

സജി ചെറിയാന്റെ പരാമര്‍ശം ഗുരുതരം; വിമര്‍ശനവുമായി സി പി ഐ

More
More