മുംബൈ: എസി മുറിയിലിരുന്ന് ട്വീറ്റ് ചെയ്യുന്ന നേതാവാകാന്‍ താല്‍പ്പര്യമില്ലെന്ന് ഊര്‍മിള മഠോണ്ട്കര് സ്വകാര്യ ന്യൂസ് ഏജന്‍സിക്ക് നല്കിയ അഭിമുഖത്തിലാണ് തന്റെ രാഷ്ട്രീയ വിശേഷങ്ങള്‍ താരം പങ്കുവയ്ച്ചത്. താന്‍ ജനങ്ങള്‍ വളര്‍ത്തിയ നടിയാണ്, അതുപോലെ ഒരു ജനകീയ നേതാവാകുകയാണ് തന്റെ ലക്ഷ്യം, ജാതിക്കും മതത്തിനും അതീതമായി താന്‍ പ്രവര്‍ത്തിക്കുമെന്നും താരം പറഞ്ഞു.
അടുത്തിടെയാണ് നടിയും രാഷ്ട്രീയപ്രവര്ത്തകയുമായിരുന്ന ഊര്‍മിള ശിവസേനയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസുമായുണ്ടായിരുന്ന ബന്ധത്തില്‍ പശ്ചാത്താപമില്ലെന്നും കോണ്‍ഗ്രസ് നേതാക്കളോട് ബഹുമാനമാണെന്നും ഊര്‍മിള പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലില്‍ ഗവര്‍ണറുടെ കോട്ടയില്‍ നിന്നുളള സീറ്റ് നല്‍കാമെന്ന കോണ്‍ഗ്രസിന്റെ വാഗ്ദാനം ഊര്‍മിള നിരസിച്ചിക്കുകയും ശിവസേനയുടെ വാഗ്ദാനം അംഗീകരിക്കുകയായിരുന്നു നടി. ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി പേരുകള്‍ സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ല.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പാര്‍ട്ടിയില്‍ നിന്ന് മാറിയശേഷവും അതിനെതിരെ താന്‍ സംസാരിക്കാത്തത് അത്തരത്തിലൊരു കാരണവും ഇല്ലാത്തതിനാലാണെന്ന് ഊര്‍മിള പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാനല്ല താന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അതുപോലെ പദവിക്കുവേണ്ടിയല്ല ശിവസേനയിലേക്ക് മാറിയത് അതിനാല്‍ മഹാരാഷ്ട്രയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടില്ലെങ്കിലും ശിവസേനയ്ക്കായി പ്രവര്‍ത്തിക്കുമെന്നും ഊര്‍മിള വ്യക്തമാക്കി.