കെ ഫോൺ ഫെബ്രുവരിയിൽ; സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടികൾ പ്രഖ്യാപിച്ചു

സംസ്ഥാന സർക്കാറിന്റ ഇന്റർനെറ്റ് പദ്ധതിയായ കെ ഫോണിന്റെ ആദ്യ ഫെബ്രുവരിയിൽ കമ്മീഷൻ ചെയ്യുമെന്ന് മുഖ്യമന്ത്രി. സർക്കാറിന്റെ രണ്ടാം നൂറുദിന പരിപാടി പ്രഖ്യാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 10000 കോടിയുടെ വികസന പരിപാടികൾ 100 ദിവസം കൊണ്ട് നടപ്പാക്കാനാണ് സർക്കാർ പദ്ധതി. 5526 പദ്ധതികൾ ഉടൻ ഉദ്ഘാടനം ചെയ്യും. 570 കോടി രൂപയുടെ പദ്ധതികളാണിത്. 4300 കോടിയുടെ 646 പദ്ധതികൾക്ക് സർക്കാർ തുടക്കം കുറിക്കും. ഒന്നാം നൂറുദിന പരിപാടിയിൽ 16440 പേർക്ക് തൊഴിൽ നൽകി. രണ്ടാം നൂറുദിന പരിപാടിയിൽ 50000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

എല്ലാ ക്ഷേമ പെൻഷനുകളും 1500 രൂപ വർദ്ധിപ്പിച്ചു. വാർദ്ധക്യകാല പെൻഷൻ 100 രൂപ വർദ്ധിച്ച് 1500 രൂപയാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രധാനവാ​ഗ്ദാനമായിരുന്നു ക്ഷേമപെൻഷൻ വർദ്ധനവ്. ​ഗെയിൽ വാതക പൈപ്പ് ലൈൻ ജനുവരി 5 ന് പ്രധാനമന്ത്രി ഉ​​ദ്ഘാടനം ചെയ്യും. കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ഇത് സംബന്ധിച്ച് ഉറപ്പുനൽകിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശീയ ജലപാതയുടെ കോവളം മുതൽ ചാവക്കാട് വരെയുള്ള റീച്ച് ഫെബ്രുവരിയിൽ ഉദ്​ഘാടനം ചെയ്യും. കൊച്ചി വാട്ടർമെട്രോ പദ്ധതിക്ക് ഫെബ്രുവരിയിൽ തുടക്കാമാകും. കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങളുടെ ഉദ്ഘാടനം അടുത്ത മാസം ആദ്യം നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More