മുതലാളിത്തത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം മോദി സര്‍ക്കാര്‍ തീവ്രവാദികളാക്കും: രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുതലാളിത്തത്തിനെതിരെ സംസാരിക്കുന്നവരെയെല്ലാം മോദി സര്‍ക്കാര്‍ തീവ്രവാദികളാക്കുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകരേയും തൊഴിലാളികളെയും തീവ്രവാദികളായി കേന്ദ്രസര്‍ക്കാര്‍ മുദ്രകുത്തുകയാണ്. അങ്ങനെയാണെങ്കില്‍ കര്‍ഷക സമരത്തെ അനുകൂലിച്ച ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനേയും തീവ്രവാദിയെന്നുവിളിക്കാന്‍ മോദി തയ്യാറാകുമോ എന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട നിവേദനം രാഷ്ട്രപതി റാംനാഥ്‌കോവിന്ദിന് സമര്‍പ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതുവരെ കര്‍ഷകര്‍ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോവില്ലെന്ന് പ്രധാനമന്ത്രി മനസിലാക്കണം. സര്‍ക്കാര്‍ സഭാ സമ്മേളനം വിളിച്ച് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം. പ്രതിപക്ഷം എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമൊപ്പമാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ ജനാധിപത്യമില്ല, മോദി വന്‍കിട മുതലാളികള്‍ക്കായി പണമുണ്ടാക്കുന്നയാളാണ് അതിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം മോദി തീവ്രവാദികളാക്കും. നമ്മുടെ പ്രധാനമന്ത്രി ആരൊക്കെയോ ചേര്‍ന്ന് നിയന്ത്രിക്കുന്ന ഒരാളാണ്. ഇന്ത്യയും ഇന്ത്യയിലെ യുവാക്കളും അത് മനസിലാക്കണം.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ത്യയിലെ പാവങ്ങളുടെ പണം സ്വന്തം പോക്കറ്റിലാക്കുകയാണ് അവരുടെ ലക്ഷ്യം. നിങ്ങളൊരു കര്‍ഷകനോ, ചെറുകിട വ്യാപാരിയോ മാധ്യമപ്രവര്‍ക്കകനോ ആരായാലും നിങ്ങളും ഇത് അനുഭവിക്കും. ഇന്ത്യയിലെ ജനങ്ങള്‍ മുഴുവന്‍ മോദി സര്‍ക്കാരിന്റെ കൊളളയ്ക്ക് വിധേയരാവുമെന്ന് രാഹുല്‍ പറഞ്ഞു. അതേസമയം ഡല്‍ഹിയിലെ കര്‍ഷകരുടെ പ്രതിഷേധം ഇരുപത്തിയൊമ്പതാം ദിവസം പിന്നിടുകയാണ്. സര്‍ക്കാരുമായി ആറാംഘട്ട ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷകസംഘടനകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More