ഔഫിന്റെ കൊലപാതകം: ലീ​ഗിനെതിരെ കടുത്ത വിമർശനവുമായി എപി വിഭാ​ഗം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഔഫ് അബ്ദുൾ റഹ്മാന്റെ കൊലപാതകത്തിൽ മുസ്ലീം ലീ​ഗിനെതിരെ സുന്നി എപി വിഭാ​ഗം. മുസ്ലീം ലീ​ഗ് കഠാര രാഷ്ട്രീയം ഉപേക്ഷിക്കണമെന്നും, അണികളെ നിലക്കു നിർത്തണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. കൊലപാതകത്തിൽ എപി വിഭാ​ഗം കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. വോട്ടു ചെയ്യാത്തവരെയും വിധേയപ്പെടാത്തവരെയും ശാരീരികമായി ഇല്ലാതാക്കുന്നതാണ് ലീ​ഗിന്റെ രാഷ്ട്രീയമെന്ന് കാന്തപുരം വിഭാ​ഗം കുറ്റപ്പെടുത്തി.

തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികൾക്ക് മറയിടാനാണ് ലീ​ഗ് അരുംകൊലകൾ നടത്തുന്നത്. നിരപരാധികളുടെ ചോരവീഴ്ത്തുന്നത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും. ജനാധിപത്യ മാർ​ഗത്തിലൂടെ ലീ​ഗിന്റെ ധിക്കാരം സുന്നി വിഭാ​ഗം ഇല്ലാതാക്കും. കൊലപാതകികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ ശക്തമായ നടപടി എടുക്കണമെന്നും കേരള മുസ്ലീം ജമാഅത്ത് ആവശ്യപ്പെട്ടു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഡിവൈഎഫ്ഐ പ്രവർത്തകനായ ഔഫ് എപി വിഭാ​ഗം സുന്നി അനുയായി ആയിരുന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാൾ കൊല്ലപ്പെട്ടത്. പ്രദേശത്ത നിലനിന്നിരുന്ന എൽഡിഎഫ്- മുസ്ലീം ലീ​ഗ് സംഘർഷത്തിന്റെ തുടർച്ചയിലാണ് ഇയാൾ കൊല്ലപ്പെട്ടത്. കൊലപാതക കേസിൽ 3 യൂത്ത ലീ​ഗ് പ്രവർത്തകരാണ് പ്രതികൾ.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More