ലിജോ ജോസിന്റെ ചുരുളിയും ജയരാജിന്റെ ഹാസ്യവും കെ.ഐ.എഫ്.എഫ് മത്സരവിഭാ​ഗത്തിൽ

കേരള അന്താരാഷ്ട്ര ചലചിത്ര മേളയുടെ മത്സര വിഭാ​ഗത്തിലേക്ക് മലയാളത്തിൽ നിന്ന് രണ്ട് സിനിമകൾ. ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത ചുരളിയും ജയരാജിന്റെ ​ഹാസ്യവുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

മത്സര വിഭാ​ഗത്തിലേക്ക്  ഇന്ത്യൻ സിനിമയിൽ നിന്നും ​ഹിന്ദി സിനിമയായി കോസയും മറാത്തി സിനിമയായ സ്ഥൂൽ പുരണും തെരഞ്ഞെടുക്കപ്പെട്ടു. മോഹിത് പ്രിയദർശിയാണ് കോസയുടെ സംവിധായകൻ. അക്ഷയ് ഇന്ദിക്കറിന്റെ ചിത്രമാണ് സ്ഥൂൽ പുരാൺ.

സംവിധായകൻ  മോഹൻ ചെയർമാനും എസ് കുമാർ, പ്രദീപ് നായർ  പ്രിയ നായർ, ബെന്നി ബെനഡിക്റ്റ് എന്നിവർ അം​ഗളുമായുള്ള സമിതിയാണ് മലയാള ചിത്രങ്ങൾ തെരഞ്ഞെടുത്തത്.

മലയാളം ടുഡേ എന്ന വിഭാ​ഗത്തിൽ കെ പി കുമാരൻ സംവിധാനം ചെയ്ത ​ഗ്രാമവൃക്ഷത്തിലെ കുയിൽ , മഹേഷ് നാരായണന്റെ സീ യൂ സൂൺ, ഡോൺ പാലത്തറയുടെ സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ഖാലിദ് റഹ്മാന്റെ ലവ്, വിപിൻ ആറ്റ്ലിയുടെ മ്യൂസിക്കൽ ചെയർ, ജിതിൻ തോമസ ഐസക്കിന്റെ അറ്റൻഷൻ പ്ലീസ് എന്നീ ചിത്രങ്ങൾ തെരഞ്ഞെടുത്തു. കേരള സംസ്ഥാന ചലചിത്ര അക്കാഡമി വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.

Contact the author

Entertainment Desk

Recent Posts

Web Desk 1 year ago
Cinema

ജയസൂര്യയുടെ കത്തനാര്‍; ചിത്രീകരണത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ മോഡുലാര്‍ ഷൂട്ടിംഗ്ഫ്ലോര്‍

More
More
Web Desk 1 year ago
Cinema

ക്രിസ്റ്റഫറില്‍ മമ്മൂട്ടിക്കൊപ്പം അമലാ പോള്‍; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

More
More
Cinema

ആക്ഷന്‍ രംഗങ്ങളുമായി പത്താന്‍ ടീസര്‍; കിംഗ് ഖാന്‍ പഴയ ട്രാക്കിലേക്കെന്ന് ആരാധകര്‍

More
More
Cinema

'ഗോള്‍ഡ്‌' ഡിലീറ്റായിട്ടില്ല; പ്രചരിക്കുന്നത് വ്യാജവാര്‍ത്ത - ലിസ്റ്റിന്‍ സ്റ്റീഫന്‍

More
More
Web Desk 1 year ago
Cinema

'പാപ്പന്‍' ഇനി പാന്‍ ഇന്ത്യന്‍ സിനിമ; വന്‍ തുകക്ക് ഡീല്‍ ഉറപ്പിച്ചതായി റിപ്പോര്‍ട്ട്‌

More
More
Cinema

നിവിന്‍ പോളി ചിത്രം 'മഹാവീര്യറി'ന്‍റെ ക്ലൈമാക്സ് മാറ്റി

More
More