പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് മന്ത്രിമാർ ​ഗവർണറെ കാണും

 പ്രത്യേക നിയമസഭാ സമ്മേളനത്തിന് അനുമതി ആവശ്യപ്പെട്ട് സംസ്ഥാന മന്ത്രിമാർ ​ഗവർണറെ കാണും. നിയമമന്ത്രി എകെ ബാലനും, കൃഷിമന്ത്രി വിഎസ് സുനിൽകുമാർ എന്നിവരാണ് ആവശ്യം ഉന്നയിച്ച് രാജ്ഭവനിൽ എത്തുക. പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിലെ അടിയന്തര ആവശ്യം മന്ത്രിമാർ ​ഗവർണറെ ബോധ്യപ്പെടുത്തും. ഉച്ചക്ക് 12 .30 നാണ് മന്ത്രിമാരും  ​ഗവർണറും തമ്മിലെ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്രസർക്കാർ പാസാക്കിയ  കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായി വീണ്ടും ​ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗമാണ് തീരുമാനിച്ചത്.  ഡിസംബർ 31 നാണ് നിയമസഭാ സമ്മേളനം ചേരുക.  ഒരു മണിക്കൂർ നേരത്തേക്കായിരിക്കും സഭ സമ്മേളിക്കുക. കാർഷക നിയമത്തിനെതിരെ പ്രമേയം പാസാക്കി സഭ പിരിയും. കാർഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാൻ ഈ മാസം 22 ന് നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ ​ഗവർണർ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക നിയമസഭാ സമ്മേളനത്തിന് ​ഗവർണറോട് ശുപാർശ ചെയ്യാൻ സർക്കാർ തീരുമാനിച്ചത്. സർക്കാർ ശുപാർശ സംബന്ധിച്ച് ​ഗവർണറുടെ നിലപാട് ഏവരും ഉറ്റുനോക്കുന്നതിനിടെയാണ് മന്ത്രിമാർ രാജ്ഭവനിൽ എത്തുന്നത്.  സിപിഐ മുഖപത്രമായ ജനയു​ഗം ​ഗവർണറെ നിശിതമായി വിമർശിച്ചിരുന്നു.  നിയമസഭാ സമ്മേളനം ചേരാനുള്ള സർക്കാർ ശുപാർശ തള്ളിയത് വൻ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്.  ​ നടപടിയിൽ  മുഖ്യമന്ത്രി ​ഗവർണറെ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് മറുപടിയായി മുഖ്യമന്ത്രിയെ വിമർശിച്ച് ​ഗവർണറും സർക്കാറിന് കത്തുനിൽകി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷക ഭേദ​ഗതി നിയമത്തിനെതിരെ  പ്രമേയം പാസാക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും സംയുക്തമായാണ് തീരുമാനിച്ചത്. നിരാകരണ പ്രമേയത്തിന്റെ സാധ്യതകളെ കുറിച്ച് സർക്കാർ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തിയിരുന്നു.  കാർഷിക നിയമത്തിനെതിരായ പ്രക്ഷോഭത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാ​ഗമായാണ്  പ്രമേയം പാസാക്കുന്നത്. സംസ്ഥാനത്ത് കാർഷക നിയമം നടപ്പാക്കില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽകുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 13 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 17 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 18 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More