21 കാരി ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സിപിഎം തീരുമാനം

സിപിഎമ്മിലെ ആര്യാ രാജേന്ദ്രൻ തിരുവനന്തപുരം മേയറാകും. 21 കാരിയായ ആര്യാ രാജേന്ദ്രനെ മേയറാക്കാൻ ഇന്ന് ചേർന്ന സിപിഎം തിരുവനന്തപുരം ജില്ലാ കമറ്റി തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും ആര്യാ രജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറും ആര്യയാണ്. തിരുവനന്തപുരം ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാർത്ഥിയാണ്.

മുടവൻമു​ഗൾ ഡിവിഷനിർ നിന്ന് 549 വോട്ടിനാണ് ആര്യ തെരഞ്ഞെടുപ്പിൽ ജയിച്ചത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അം​ഗമാണ്.  ബാലസംഘം സംസ്ഥാന പ്രസിഡന്റായിരുന്നു. കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അം​ഗമാണ്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

മുതിർന്ന അം​ഗം ജമീല ശ്രീധർ, ​ഗായത്രി ബാബു എന്നിവരെയും മേയർ സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ ന​ഗരത്തിലെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായ ആര്യയെ മേയറാക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു. 2015 ൽ യുവജന നേതാവായിരുന്ന പ്രശാന്തിനെ മേയറാക്കിയ  പരീക്ഷണം വിജയിച്ചതും ഈ തീരുമാനം എടുക്കാന് സിപിഎമ്മിനെ പ്രേരിപ്പിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 8 hours ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 11 hours ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 12 hours ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ; വൈകീട്ട് കോഴിക്കോട്ട് മെഗാറാലി

More
More
Web Desk 2 days ago
Keralam

'കോടതിയിലും സ്വകാര്യത സംരക്ഷിക്കപ്പെട്ടില്ല'; നീതി ലഭിക്കുംവരെ പോരാടുമെന്ന് അതിജീവിത

More
More