കുഞ്ഞാലിക്കുട്ടീ നിങ്ങള്‍ പൂര്‍ണ നഗ്നനാണ് - സുഫാദ് സുബൈദ

Sufad Subaida 2 months ago

ഒരു പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന കമ്മിറ്റി സ്വാഭാവികമായും അതിന്റെ അഖിലേന്ത്യാ കമ്മിറ്റിയായിരിക്കും. കോണ്‍ഗ്രസ്സിന് ഹൈക്കമാണ്ടും സിപിഎമ്മിന് പോളിറ്റ് ബ്യൂറോയുമൊക്കെപ്പോലെ. എന്നാല്‍ ഇതിന് ഏക അപവാദമാണ് മുസ്ലിം ലീഗ്. അത് അഖിലെന്ത്യയില്‍ നിന്ന് കേരളത്തിലേക്ക് വളരുകയാണ് ചെയ്യുന്നത്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കാണ് അത് വളരുക. സംസ്ഥാന പ്രസിഡണ്ട് പറയുന്നതാണ് അഖിലേന്ത്യാ പ്രസിഡണ്ടിനും അഖിലേന്ത്യാ കമ്മിറ്റിക്കും വേദവാക്യം. അതുകൊണ്ടാണ് കേരളത്തിലെ സംസ്ഥാന കമ്മിറ്റികൂടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് വിളിക്കാന്‍ തീരുമാനിച്ചത്.  മറ്റു പാര്‍ട്ടികള്‍ക്കാണെങ്കില്‍ ഇക്കാര്യത്തിന് അതത് കമ്മിറ്റികള്‍ തന്നെ തീരുമാനിക്കണം. ലീഗിനത് വേണ്ട.

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗില്‍ വന്‍ തീരുമാനങ്ങളൊക്കെ എടുക്കുന്ന സംസ്ഥാന ഹൈപവര്‍ കമ്മിറ്റി എന്നത് ഒരൊറ്റയാളാണ്. മറ്റു പാര്‍ട്ടികളാണെങ്കില്‍ ഇതിനൊക്കെ ഒരുപാടാളുകള്‍ വേണം. ഹൈപവര്‍ കമ്മിറ്റിയില്‍ ലീഗിനുമുണ്ട് ഒരുപാടാളുകള്‍. അവരൊക്കെ ചര്‍ച്ച ചെയ്യും എന്നാല്‍ തീരുമാനം പാടാളുകള്‍ തങ്ങള്‍ എടുക്കും. നമ്മുടെ കുഞ്ഞാലിക്കുട്ടിയെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചതും ഇങ്ങനെയായിരുന്നു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കി ഹൈപവര്‍ കമ്മിറ്റി ചര്‍ച്ച ചെയ്തു. കുഞ്ഞാലിക്കുട്ടിയില്ലാത്ത സമയം നോക്കിത്തന്നെ പിന്നീട് പാണക്കാട് തങ്ങള്‍ തീരുമാനിച്ചു. കെ കരുണാകരന്‍ മൂത്രമൊഴിക്കാന്‍ പോയ തക്കത്തിന് മകന്‍ മുരളീധരനെ പാര്‍ലമെണ്ടിലെക്ക് മത്സരിപ്പിക്കാന്‍ കോണ്ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചതു പോലെ തങ്ങള്‍ പണിപറ്റിച്ചു. പാവം കുഞ്ഞാപ്പ ഇതറിഞ്ഞിട്ടില്ല. അന്നേരം അദ്ദേഹം ബാത്ത് റൂമിലായിരുന്നൊ എന്നത് സംബന്ധിച്ചുള്ള തെളിവുകള്‍ ഇതുവരെ പാര്‍ട്ടി പുറത്തുവിട്ടിട്ടില്ല!

ലീഗില്‍ രാജാവ് നഗ്നനനാണ് എന്ന് പറയുന്ന പച്ചപ്പോയത്തക്കാര്‍ നന്നേ കുറയും. എല്ലാവരും ബുദ്ധിമാന്മാരാണ്. കാര്യം പറയുന്നവരുമാണ്. കെ എം ഷാജി, പി കെ ഫിറോസ്‌ തുടങ്ങി ജഗജില്ലികളുണ്ട്. അവര്‍ ഒരുപാട് കാര്യങ്ങള്‍ പറയാറുമുണ്ട്. പിണറായി വിജയന്‍റെ വീട് വലുതാണ്‌ എന്ന് കണ്ടുപിടിച്ചത് ഷാജിയല്ലേ? കെ ടി ജലീലിന്റെ ഓരോ കൊള്ളരുതായ്മയും പുറത്തുകൊണ്ടുവരുന്നത് ഫിറോസല്ലേ? അവരൊക്കെ വലിയ നേതാക്കന്മാരായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ഓരോന്ന് വിളിച്ചു പറഞ്ഞിട്ട്  വെറുതെ ഉള്ള കഞ്ഞിയില്‍ പാറ്റയിട്ടിട്ടെന്തിന്? 

അതുകൊണ്ട് എന്റെ പോന്നു കുഞ്ഞാലിക്കുട്ടി ഇതിപ്പോ ഞാന്‍ തന്നെ പറയേണ്ടിവരും!  പണ്ടാ രാജാവിനോട്  ഒരു കൊച്ചു കുട്ടി വിളിച്ചു പറഞ്ഞത് ഓര്‍മ്മയില്ലേ നിങ്ങള്‍ക്ക്. അതുതന്നെ ഞാന്‍ പറയുന്നു. നിങ്ങള്‍ നഗ്നാനാണ്! കെ കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും മന്ത്രിസഭകളില്‍ പലതവണ, നീണ്ടകാലം വ്യവസായ മന്ത്രിയായിരുന്ന നിങ്ങള്‍ പ്രതിപക്ഷത്തായിപ്പോയപ്പോള്‍ തോന്നിയ പൂതിയാണ് കേന്ദ്രത്തില്‍ ഒരു മന്ത്രിയാവുക എന്നത്. ആ കട്ടില് കണ്ട് പൂതിവെച്ച ഇ ടി മുഹമ്മദ്‌ ബഷീറിനെ നിരാശപ്പെടുത്തിക്കൊണ്ട് ഇ അഹമ്മദിന്റെ ഒഴിവില്‍ നിങ്ങള്‍ ഡല്‍ഹിയിലെത്തി. നിങ്ങളുടെ ഒടുക്കത്തെ ഭാഗ്യം കൊണ്ട് യുപിഎ സര്‍ക്കാര്‍ നിലം പതിച്ചു. 2019 ല്‍ കാര്യങ്ങള്‍മാറും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും. അപ്പോള്‍ സഹമന്ത്രിക്ക് പകരം ചങ്ക് ഉമ്മന്‍ ചാണ്ടിയുടെ ഒത്താശയോടെ കാബിനറ്റ്‌ മന്ത്രി തന്നെയാകാന്‍ കഴിയും എന്ന് നിങ്ങള്‍ പൂതിവെച്ചു. യുപിഎ മുന്നണിയും കോണ്‍ഗ്രസ്സും നിലംപതിച്ചു. നിങ്ങളുടെ കേന്ദ്രമോഹങ്ങള്‍ മണ്ണടിഞ്ഞു. ഇതല്ലേ സത്യം!

കേന്ദ്രത്തില്‍ ഇനി പ്രതീക്ഷയില്ല. അപ്പൊ പിന്നെ മുനീറിന് ഒഴിഞ്ഞുകൊടുത്ത ആ കട്ടില്‍ തിരിച്ചുപിടിക്കണം.

? അതിന് ആര് തീരുമാനമെടുത്തു?

ഇങ്ങള് തന്നെ.

? ഇങ്ങള് കേരളത്തിലേക്ക് വരമെന്നത് ആരുടെ ആവശ്യമായിരുന്നു?

ഇങ്ങളുടെ തന്നെ.

? കമ്മറ്റി ആ തീരുമാനം എടുത്തു എന്ന് പറയാന്‍ പറഞ്ഞത് ആരാണ്?

ഇങ്ങള് തന്നെ.

? ഇങ്ങനെയിങ്ങനെ പറയണം എന്ന് പറഞ്ഞ് തങ്ങളെ പഠിപ്പിച്ചത് ആരാണ്?

ഇങ്ങള് തന്നെ.

പഴയ കൊഴിയമ്മയുടെ കഥ പറഞ്ഞത് പോലെയാണ് ഇങ്ങളുടെ കാര്യം ഏതു ചോദ്യത്തിനും ഉത്തരം ഇങ്ങള് തന്നെ! അത് കൊണ്ടാണ് ഞാന്‍ പറയുന്നത് എന്റെ പ്രിയപ്പെട്ട കുഞ്ഞാലിക്കുട്ടീ നിങ്ങള്‍ പൂര്‍ണ നഗ്നനാണ്! 

Contact the author

Sufad Subaida

Recent Posts

Views

നടന്നുകൊണ്ട് നില്‍ക്കുന്നവര്‍ - ടി. കെ. സുനില്‍ കുമാര്‍

More
More
K E N 4 days ago
Views

ഒന്നുകില്‍ ഫാസിസം അല്ലെങ്കില്‍ ഇന്ത്യ - കെ ഇ എന്‍

More
More
Dr. Anil K. M. 1 week ago
Views

കിംവദന്തികള്‍ ദേശീയാഖ്യാനങ്ങളായി മാറുന്ന വിധം - ഡോ. കെ എം അനില്‍

More
More
Views

ദിശ രവിയെ വിട്ടയക്കുക! രാജ്യമാകെ ഈ മുദ്രാവാക്യമുയരണം - കെ. ടി. കുഞ്ഞിക്കണ്ണൻ

More
More
Views

ജനങ്ങളെ ജനങ്ങള്‍ക്കെതിരാക്കാന്‍ ജനാധിപത്യത്തില്‍ വഴികളുണ്ട് - എം എന്‍ കാരശ്ശേരി

More
More
Prof. Ijas Ahamed 1 week ago
Views

ഹിന്ദുത്വ രാഷ്ട്രീയത്തെ ഫാസിസം എന്നുവിളിക്കാമോ ?-പ്രൊഫ. ഐജാസ് അഹമദ്

More
More