ബിഹാറില്‍ കുറ്റ കൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ

പാറ്റ്‌ന: ബിഹാറില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ് ബ്യൂറോ. 2406 കൊലപാതകങ്ങളും 1106 ബലാത്സംഗങ്ങളുമാണ് കഴിഞ്ഞ ഒന്‍പത് മാസത്തിനുളളില്‍ ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്തതെന്നാണ് ക്രൈം റിപ്പോര്‍ട്ട് ബ്യൂറോ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2020 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുളള കുറ്റകൃത്യങ്ങളുടെ എണ്ണമാണ്  പുറത്തുവിട്ടത്.

ബിഹാറില്‍ പ്രതിദിനം 9 കൊലപാതകങ്ങളും നാല് ബലാത്സംഗങ്ങളും നടക്കുന്നുണ്ടെന്ന് എസ്‌സിആര്‍ബി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ ബിഹാര്‍ തലസ്ഥാനമായ പാറ്റ്‌നയിലാണ്. ഗയ, മുസഫര്‍പൂര്‍ എന്നീ സ്ഥലങ്ങളാണ് കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രണ്ടും മൂന്നും സ്ഥാനത്ത്. ബിഹാറിലെ മിക്ക കൊലപാതകങ്ങള്‍ക്കും കാരണം ഭൂമി സംബന്ധിച്ച തര്‍ക്കങ്ങളും പരസ്പര ശത്രുതയുമാണ്. ബോജ്പൂരില്‍ വ്യാഴാഴ്ച്ച ആര്‍ജെടി നേതാവ് വെടിയേറ്റ് മരണപ്പെട്ടിരുന്നു. കൈമൂര്‍ ജില്ലയില്‍ നാല് വയസുകാരി ബലാത്സംഗത്തിനും ഇരയായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ബിഹാറില്‍ കൊലപാതകങ്ങളും ബലാത്സംഗങ്ങളും വര്‍ദ്ധിക്കുന്നതായി ആരോപിച്ച് നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷനേതാവ് തേജസ്വി യാദവ് രംഗത്തുവന്നിരുന്നു. കൊലപാതകം, കൊളള, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളാണ് നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ നേട്ടം, നിതീഷ് കുമാര്‍ രാജി വയ്ക്കണമെന്നും തേജസ്വീ യാദവ് ട്വീറ്റ് ചെയ്തു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More