മെൽബൺ ടെസ്റ്റ് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി; ​ഗിൽ, സിറാജ് അരങ്ങേറും

ഓസ്ട്രേലിയക്കെതിരെ മെൽബണിൽ നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങിയതിനാൽ ടീമിനെ അജിങ്ക്യ രഹാന്‍ നയിക്കും. മത്സരത്തിൽ ഓപ്പണർ ശുഭമാൻ ​ഗില്ലും, പേസർ മുഹമ്മദ് സിറാജും അരങ്ങേറ്റം കുറിക്കും. ആദ്യ ടെസ്റ്റിൽ തീർത്തും നിരാശപ്പെടുത്തിയ പൃഥ്വി ഷാക്ക് പകരമാണ് ​ഗിൽ ടീമിൽ ഇടം നേടിയത്. 

 കോച്ച് രവി ശാസ്ത്രിയുടെ പിന്തുണയിലാണ് ഷാ ആദ്യ  ടെസ്റ്റിൽ ടീമിൽ എത്തിയത്. യാതൊരു സാങ്കേതിക തികവും ഇല്ലാതെയാണ് ആദ്യ ടെസ്റ്റില്‍ ഷാ ബാറ്റ് വീശിയത്. ആദ്യ ഇന്നിം​ഗ്സിൽ രണ്ടാം പന്തിൽ  പൂജ്യത്തിന് ഷാ ക്ലീൻ ബൗൾഡായി. രണ്ടാം ഇന്നിം​ഗ്സിൽ 4 റൺസ് എടത്ത് പുറത്തായി. ഇത്തവണയും ക്ലീൻ ബൗൾഡാവുകയായിരുന്നു. ഇതെടെ രണ്ടാം ടെസ്റ്റൽ ഷാ ടീമിൽ ഇടം പിടിക്കില്ലെന്ന് ഏറെകുറെ ഉറപ്പായിരുന്നു.

കഴിഞ്ഞ ഐപിഎല്ലിൽ ​ഗിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. മായങ്ക് അ​ഗർവാളിന് ഒപ്പം ​ഗിൽ ഇന്ത്യൻ ഇന്നിം​ഗ്സിന് തുടക്കം കുറിക്കും.  മായങ്ക് അ​ഗർവാളും ആദ്യ മത്സരത്തിൽ പരാജയമായിരുന്നു. എന്നാൽ മറ്റ് സ്പെഷലിസ്റ്റ് ഓപ്പണർ ടീമിൽ ഇല്ലാത്തതിനാൽ മായങ്കിന് വീണ്ടും അവസരം ലഭിക്കുകായിരുന്നു. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിം​ഗ്സിനിടെ പരുക്കേറ്റ മുഹമ്മദ് ഷമിക്ക് പകരമാണ് സിറാജ് ടീമിൽ എത്തിയത്. വൃദ്ധിമാൻ സാഹക്ക് പകരം വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് ടീമിൽ എത്തി. കെഎൽ രാഹുലിന് രണ്ടാം ടെസ്റ്റിലും ഇടം ലഭിച്ചില്ല. മികച്ച ഫോമിലുള്ള രാഹുലിന് പകരം ഹനുമ വിഹാര ടീമിൽ സ്ഥാനം നിലനിർത്തി. ചേതേശ്വർ പൂജാരയാണ് വൈസ് ക്യാപ്റ്റൻ.

Contact the author

Sports Desk

Recent Posts

Sports Desk 2 weeks ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിച്ചു

More
More
Sports Desk 2 weeks ago
Cricket

ശ്രീശാന്തിന്റെ കരണത്തടിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് ഹര്‍ഭജന്‍ സിംഗ്

More
More
Sports Desk 2 months ago
Cricket

വിരാട് കോഹ്ലി ഒരു ഇടവേള എടുക്കണം - രവി ശാസ്ത്രി

More
More
Web Desk 3 months ago
Cricket

മലിംഗ ഐ പി എല്ലിലേക്ക് തിരികെയെത്തുന്നു

More
More
National Desk 5 months ago
Cricket

'അയാള്‍ ഇന്ത്യക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കും'; റുതുരാജ് ഗെയ്ക് വാദിനെ പ്രശംസിച്ച് സെലക്ഷന്‍ കമ്മിറ്റി

More
More
National Desk 7 months ago
Cricket

മതത്തിന്റെ പേരില്‍ വിദ്വേഷ പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം- ഷമിയെ പിന്തുണച്ച് വിരാട് കോഹ്ലി

More
More