ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. ആര്‍ടി-പിസിആര്‍ പരിശോധനക്കുശേഷം കൊവിഡ് നെഗറ്റീവ് ആയെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകര്‍ നിര്‍ബന്ധമായും കൊണ്ടുപോകണമെന്ന് കേരള ഹൈക്കോടതി നിര്‍ദേശിച്ചു. ക്ഷേത്രം സന്ദര്‍ശിക്കുന്നതിനു 48 മണിക്കുറിനുളളിലാവണം കൊവിഡ് പരിശോധന നടത്തേണ്ടത്. അല്ലാത്തപക്ഷം ക്ഷേത്രസന്ദര്‍ശനത്തിന് അനുമതി നല്‍കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.

പ്രതിദിനം ശബരിമല സന്ദര്‍ശിക്കാവുന്നവരുടെ എണ്ണം അയ്യായിരമാക്കി ഉയര്‍ത്തിയിരുന്നു. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ആന്റിജന്‍ പരിശോധന ആരോഗ്യവകുപ്പ് ശക്തമാക്കി. മകര വിളക്കിന്റെ ഭാഗമായി തിരുവാഭരണം വഹിച്ചുകൊണ്ടുളള മൂന്ന് ദിവസത്തെ ഘോഷയാത്രയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നൂറാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. ശബരിമലയിലേക്കുളള യാത്രാമധ്യേ വിവിധയിടങ്ങളില്‍ ഘോഷയാത്രയ്ക്കുണ്ടാവാറുളള സ്വീകരണങ്ങളും റദ്ദാക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ഇന്ന് മണ്ഡല പൂജയ്ക്കുശേഷം ക്ഷേത്രം അടച്ചിടും. പിന്നീട് ഡിസംബര്‍ 31ന് മകരവിളക്ക് പൂജയ്ക്കായാണ് വീണ്ടും തുറക്കുക. കൊറോണ വൈറസ് ബാധയ്ക്കുശേഷമുളള ആദ്യത്തെ തീര്‍ത്ഥാടന സീസണാണ് ഇത്. അതേസമയം കേരളത്തില്‍ ഇന്നലെ 5397 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ചു. പതിനാറ് പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 4506 പേര്‍ രോഗമുക്തിനേടി. 48,853 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്. 64,028 പേരാണ് ഇനി സംസ്ഥാനത്ത് ചികിത്സയിലുളളത്.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More