എട്ടുവര്‍ഷത്തിനുളളില്‍ ചൈന അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാകും

ബീജിംഗ്: എട്ടുവര്‍ഷത്തിനുളളില്‍ ചൈന അമേരിക്കയേക്കാള്‍ വലിയ സാമ്പത്തിക ശക്തിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി ലോകം മുഴുവനുളള സമ്പദ് വ്യവസ്ഥകളെ ബാധിച്ചിരുന്നു. എന്നാല്‍ ചൈന രോഗത്തില്‍ നിന്ന് അതിവേഗം കര കയറിയതാണ് സാമ്പത്തിക മേഖലയിലെ മുന്നേറ്റത്തിനു കാരണം. പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ അഞ്ചു വര്‍ഷം നേരത്തെയാണ്  ചൈനീസ് സാമ്പത്തിക രംഗത്തിന്റെ വളര്‍ച്ച.

കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രരംഗം ചര്‍ച്ച ചെയ്യുന്ന ഒന്നാണ് അമേരിക്കയും ചൈനയും തമ്മിലുളള സാമ്പത്തിക രംഗത്തെ പോരാട്ടം. കൊവിഡ് മഹാമാരി മൂലമുണ്ടായ അമേരിക്കയുടെ സാമ്പത്തിക തകര്‍ച്ചയാണ് ചൈനയ്ക്ക് അനുകൂലമായതെന്ന് സെന്റര്‍ ഫോര്‍ എക്കണോമിക് ആന്‍ഡ് റിസര്‍ച്ചിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുടെ കൊവിഡ് മുന്‍കരുതല്‍ നടപടികളും സമര്‍ത്ഥമായ ഇടപെടലുമെല്ലാം സാമ്പത്തിക മേഖലയ്ക്ക് ഗുണകരമായി.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

2021 മുതല്‍ പ്രതിവര്‍ഷം ശരാശരി 5.7 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ചൈന പ്രതീക്ഷിക്കുന്നത്. അമേരിക്കയെ പിന്‍തളളി വരും വര്‍ഷങ്ങളില്‍ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ചൈന മാറും. 2030 വരെ ജപ്പാന്‍ സമ്പദ് ‌വ്യവസ്ഥയുടെ വലിപ്പത്തില്‍ മൂന്നാം സ്ഥാനത്തായിരിക്കും. എന്നാല്‍ 2030ഓടെ ഇന്ത്യ ജര്‍മ്മനിയെ പിന്‍തളളി നാലാം സ്ഥാനത്തേക്ക് എത്തും. അതോടുകൂടി അഞ്ചാം സ്ഥാനത്ത് ജര്‍മ്മനിയും ആറാം സ്ഥാനത്ത് യുകെയുമാകും.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More