ജമ്മു കശ്മീരിലെ 4-ജി നിരോധനം ജനുവരി എട്ട് വരെ നീട്ടി

ശ്രീനഗര്‍:  ജമ്മു കാശ്മീരില്‍ ഏര്‍പ്പെടുത്തിയ 4 ജി നിരോധനം ജനുവരി 8 വരെ നീട്ടി. ഉദ്ദംപൂര്‍, ഗണ്ടല്‍ബാള്‍ എന്നീ മേഖലകള്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. നേരത്തെ ഡിസംബര്‍ 25 വരെയായിരുന്നു ഇന്റര്‍നെറ്റ് സര്‍വീസുകള്‍ക്ക് കശ്മീരില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് 2ജി വേഗതയിലേക്ക് പരിമിതപ്പെടുത്തിയാണ് പുതിയ ഉത്തരവ്. അതിര്‍ത്തിക്കപ്പുറത്തു നിന്ന് തീവ്രവാദികള്‍ രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നുണ്ട്. അതിവേഗ ഇന്റര്‍നെറ്റ് സംവിധാനം  നിയന്ത്രിക്കുന്നത് അവരുടെ ശ്രമങ്ങളെ തടയാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. ഡിസംബര്‍ 26 മുതല്‍ 2021 ജനുവരി 8 വരെയാണ് നിലവിലെ നിരോധനം ബാധകമാവുക.

അതേസമയം,  4ജി സേവനങ്ങള്‍ പുനരാരംഭിക്കണമെന്ന് മുന്‍ ജമ്മു കശ്മീര്‍  മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുളള കേന്ദ്രത്തോട് ആവശ്യപ്പെട്ടു. 4ജി സേവനങ്ങള്‍ എത്രയും പെട്ടന്ന് പുനസ്ഥാപിക്കണം, എല്ലാ കാര്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനായതിനാല്‍ സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളും ബിസിനസുകാരുമുള്‍പ്പെടെയുളള ജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി 5ജി നെറ്റ്‌വര്‍ക്കിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ കശ്മീരികള്‍ക്ക് 4ജി പോലും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയില്‍ നിന്ന് ഒഴിവാക്കി കശ്മീരിനെ കേന്ദ്രഭരണപ്രദേശങ്ങളാക്കി മാറ്റിയതിനുപിന്നാലെ 2019 ആഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിരുന്നു.

Contact the author

National Desk

Recent Posts

National Desk 19 hours ago
National

കേന്ദ്രസര്‍ക്കാരില്‍ നിന്ന് പിന്തുണയില്ല; ഇന്ത്യയിലെ എംബസി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍

More
More
National Desk 22 hours ago
National

ഇന്ത്യാ സഖ്യത്തില്‍ ചേരാന്‍ താത്പര്യം; പ്രതികരണത്തിനായി ക്ഷമയോടെ കാത്തിരിക്കുന്നുവെന്ന് പ്രകാശ് അംബേദ്കര്‍

More
More
National Desk 1 day ago
National

ഗോഡ്‌സെയുടെ ബിജെപിയും ഗാന്ധിജിയുടെ കോണ്‍ഗ്രസും തമ്മിലാണ് പോരാട്ടം- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

'അതിയായ ദുഖവും നിരാശയും തോന്നുന്നു'; കര്‍ണാടകയിലെ വിവാദത്തെക്കുറിച്ച് നടന്‍ സിദ്ധാര്‍ത്ഥ്‌

More
More
National Desk 1 day ago
National

ഉജ്ജയിന്‍ ബലാത്സംഗം; പെണ്‍കുട്ടിയെ സഹായിക്കാതിരുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ്

More
More
National Desk 1 day ago
National

ഇസ്‌കോണിനെതിരായ ആരോപണം; മേനകാ ഗാന്ധിക്ക് നൂറുകോടിയുടെ മാനനഷ്ട നോട്ടീസ്

More
More