ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി

ഡല്‍ഹി: ഡല്‍ഹിയിലുളള ചിലര്‍ തന്നെ ജനാധിപത്യം പഠിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് നരേന്ദ്രമോദി. കഴിഞ്ഞ ദിവസത്തെ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ തന്നെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരുണ്ട്. ജനാധിപത്യം എന്താണെന്ന് എന്നെ പഠിപ്പിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ ജനാധിപത്യത്തിന് ഉദാഹരണമായി ജമ്മു കശ്മീര്‍ ഡിസിസി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അവരെ കാണിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മോദി പറഞ്ഞു.

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പ് ജനാധിപത്യത്തെ ശക്തിപ്പെടുത്തിയെന്ന് ജമ്മുവിലെ വോട്ടര്‍മാരെ അഭിനന്ദിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. താഴ്‌വരയില്‍ താമര വിരിഞ്ഞു എന്നാണ് ബിജെപി കശ്മീരിലെ വിജയത്തെ വിശേഷിപ്പിച്ചത്. ഇന്ത്യയില്‍ ജനാധിപത്യമില്ല, മോദിക്കെതിരെ സംസാരിക്കുന്നവരെയെല്ലാം തീവ്രവാദികളെന്നു മുദ്രകുത്തപ്പെടുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. രണ്ട് കോടി കര്‍ഷകര്‍ ഒപ്പിട്ട കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുളള നിവേദനം രാഷ്ട്രപതിക്ക് സമര്‍പ്പിച്ചശേഷം സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ മോദിക്കെതിരെ ആഞ്ഞടിച്ചത്.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

ജമ്മു കശ്മീരില്‍ ഇരുപത് ജില്ലകളിലായി നടന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുളള തെരഞ്ഞെടുപ്പില്‍ ഫാറുഖ് അബ്ദുളളയുടെ നേതൃത്വത്തിലുളള ഗുപ്കര്‍ അലയന്‍സിനും കോണ്‍ഗ്രസിനും പതിമൂന്ന് ജില്ലകളിലാണ് വിജയിക്കാനായത്. ആറു ജില്ലകളില്‍ ബിജെപി വിജയിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 14 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 14 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 17 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 17 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More