കര്‍ഷകരോടൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസുകാരോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്

ഡല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ക്കൊപ്പം ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ട് ദിഗ്‌വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ഷകരോട് അനീതി കാണിക്കുന്നതുകൊണ്ടാണ് പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലുളള കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ സാഹചര്യത്തില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്, കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തേണ്ട സമയമാണിതെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിംഗ് ആഹ്വാനം ചെയ്തു.

കാര്‍ഷിക നിയമങ്ങളെക്കുറിച്ച് മധ്യപ്രദേശിലെ കര്‍ഷകര്‍ക്ക് ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന്റെ പ്രസ്താവനയെത്തുടര്‍ന്നാണ് ദിഗ്‌വിജയ് സിംഗിന്റെ പ്രതികരണം. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ സര്‍ക്കാരിന് അനുസരിക്കേണ്ടി വരുമെന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രസ്താവന.

അതേസമയം, പ്രതിപക്ഷപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്, രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കായി അവര്‍ കര്‍ഷകരെ ഉപയോഗിക്കുകയാണ് എന്ന് പ്രധാനമന്ത്രി ആരോപിച്ചു. സെപ്റ്റംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കഴിഞ്ഞ ഒരു മാസമായി ഡല്‍ഹി അതിര്‍ത്തികളില്‍ പ്രതിഷേധിക്കുകയാണ്.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More