ഒരു കോടിയാളുകളെ ഇന്റര്‍നെറ്റിലേക്ക് കൊണ്ടുവരാന്‍ ഇ-കേരളം പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടി പേരെയെങ്കിലും ഇന്റെര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാന്‍ ശേഷിയുള്ളവരയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇ- കേരളം പദ്ധതി നടപ്പാക്കുന്നു. സാധാരണക്കാരെ ലക്‌ഷ്യം വെച്ചുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന വ്യവസായവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് രൂട്രോണിക്സ്‌ ആണ് പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരിന്റെതടക്കം സേവന മേഖലകള്‍ ഓണ്ലൈനിലേക്ക് മാറുന്ന സാഹചര്യത്തില്‍ അത് ഉപയോഗിക്കാന്‍ മുതിര്‍ന്ന പൌരന്മാരേയും സാധാരണക്കാരെയും പ്രാപ്തമാക്കുക എന്നതാണ് പദ്ധതി ലക്‌ഷ്യം വെക്കുന്നത്.

പദ്ധതിയുടെ ഭാഗമായി സാക്ഷരത മിഷന്‍ മാതൃകയില്‍ ജനങ്ങള്‍ക്ക് ക്ലാസ്സുകള്‍ നല്‍കും. നേരിട്ടും ഓണ്‍ലൈനായും ക്ലാസ്സുകള്‍ സംഘടിപ്പിക്കും. മട്ടന്നൂര്‍ നിയമസഭാ മണ്ഡലത്തിലാണ് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.  മണ്ഡലത്തിലെ രണ്ടര ലക്ഷം പേരില്‍ എഴുപതിനായിരം പേര്‍ക്കാണ് പരിശീലനം നല്‍കുക. ഒന്നരമാസമാണ് പരമാവധി പരിശീലന കാലയളവ്. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്ന ഇ- കേരളം പദ്ധതി തുടര്‍ന്ന് മറ്റു തെരഞ്ഞെടുത്ത മണ്ഡലങ്ങളിലേക്ക് രണ്ടാം ഘട്ടത്തില്‍ വ്യാപിപ്പിക്കും. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

സമ്പൂര്‍ണ്ണ ഇ- സാക്ഷരത ലക്‌ഷ്യം വെച്ചുകൊണ്ട് ആരംഭിക്കുന്ന ഇ- കേരളം പദ്ധതി രണ്ടാം ഘട്ടത്തിനു ശേഷവും തുടരാന്‍ പാകത്തിലാണ് വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കേരള സ്റ്റേറ്റ് രൂട്രോണിക്സ് അധികൃതര്‍ അറിയിച്ചു. ഇതിലൂടെ സാധാരണക്കാര്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ്, ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍, ഓണ്‍ലൈന്‍ വിപണനം (മാര്‍ക്കറ്റിംഗ്), മറ്റ് സേവന സൌകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കാന്‍ ശേഷി കൈവരുമെന്ന് അധികൃതര്‍ അറിയിച്ചു. 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More