പാര്‍ട്ടിയില്‍ ഇപ്പോള്‍ നേതൃമാറ്റം ആവശ്യമില്ലെന്ന് ഉമ്മന്‍ചാണ്ടി

കെപിസിസിയില്‍ ഇപ്പോള്‍ നേതൃമാറ്റം ഉണ്ടാവേണ്ട സാഹചര്യമില്ലെന്ന് ഉമ്മന്‍ചാണ്ടി. തദ്ദേശതിരഞ്ഞെടുപ്പ് ഫലത്തിനു പിന്നാലെ 14 ജില്ലകളിലേയും നേതാക്കളുമായി അവലോകന ചര്‍ച്ച നടത്തി. നേതൃമാറ്റം ഉണ്ടാവില്ലെന്ന് എഐസിസി നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. 

എന്നാല്‍, തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്കു പിന്നാലെ കെപിസിസിയില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് ഹൈക്കമാന്‍റ് പ്രതിനിധി താരിഖ് അൻവറിന് മുന്നിൽ പരാതി പ്രളയമാണ്. തെരഞ്ഞെടുപ്പു മുൻ നിര്‍ത്തി യാതൊരു ഏകോപനവും നേതൃതലത്തിൽ ഉണ്ടായില്ലെന്നാണ് ചര്‍ച്ചയിൽ പങ്കെടുത്ത നേതാക്കളെല്ലാം കുറ്റപ്പെടുത്തിയത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. യുഡിഎഫ് ഘടകകക്ഷികളും അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിലാണ് കെപിസിസി നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായത്.

Contact the author

News Desk

Recent Posts

Web Desk 1 month ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 3 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 3 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 3 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More
News Desk 3 months ago
Politics

'ഇത്തവണ ജെയ്ക് സി. തോമസ് ഹാട്രിക് അടിക്കും' - കെ. മുരളീധരന്‍

More
More
News Desk 4 months ago
Politics

പുതുപ്പള്ളിയിൽ ഇടതുപക്ഷം മത്സരിക്കരുതെന്നു പറയാനുള്ള ധാര്‍മ്മികത കോണ്‍ഗ്രസിനില്ല - രമേശ് ചെന്നിത്തല

More
More