കൊല്‍ക്കത്ത: പ്രധാനമന്ത്രി മോദിയും അമിത് ഷായുമാണ് രാജ്യം കണ്ട ഏറ്റവുംവലിയ കാപട്യക്കാര്‍ എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെയാണ് മഹുവയുടെ വിമര്‍ശനം.
മന്‍ കി ബാത്തില്‍ സിഖ് സന്യാസിമാര്‍ക്ക് ആദരമര്‍പ്പിക്കുന്ന അതേ പ്രധാനമന്ത്രി തന്നെയാണ് കര്‍ഷകരെ ചവിട്ടി മെതിക്കുന്നതെന്ന് മഹുവ തുറന്നടിച്ചു. മോദിയെക്കാളും അമിത് ഷായെക്കാളും മികച്ച രീതിയില്‍ മറ്റൊരാള്‍ക്കും ഇത്തരത്തില്‍ കാപട്യം കാട്ടാന്‍ കഴിയില്ലെന്നും മഹുവ കൂട്ടിച്ചേര്‍ത്തു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
പുതുവര്‍ഷത്തെക്കുറിച്ചും കോവിഡ് പ്രതിരോധത്തെക്കുറിച്ചും വിശാലമായി സംസാരിക്കുമ്പോഴും കര്‍ഷകരെക്കുറിച്ചും ഒരുമാസക്കാലമായി തുടരുന്ന പ്രതിഷേധത്തെക്കുറിച്ചും കാര്യമായ പരാമര്‍ശങ്ങള്‍ നടത്താന്‍ മോദി തയ്യാറായില്ല. കോവിഡ് വ്യാപനസമയത്ത് പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനെ ജനം അംഗീകരിച്ചിരുന്നെന്നും 2021 ല്‍ രോഗ സൗഖ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മോദി പറഞ്ഞു. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണം. സ്വാശ്രയത്വമാകണം പുതുവത്സര പ്രതിജ്ഞയെന്നും മോദി ആവശ്യപ്പെട്ടു.