പാലക്കാട് ന​ഗരസഭയിൽ ബിജെപി അം​ഗത്തിന്റെ വോട്ട് എൽഡിഎഫിന്

പാലക്കാട് ന​ഗരസഭയിൽ അധ്യക്ഷ തെരഞ്ഞെടുപ്പിനിടെ ബിജെപി അം​ഗം എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തു. ബിജെപി അം​ഗം വി നടേശനാണ് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തതത്. തുടർന്ന്, ചെയ്ത വോട്ട് തിരിച്ചെടുക്കണമെന്ന് നടേശൻ വരണാധികാരിയോട് ആവശ്യപ്പെട്ടു. വോട്ട് മാറിപ്പോയതാണെന്നാണ് നടേശന്റെ വാദം. വോട്ട് തിരിച്ചെടുക്കണമെന്ന് ആവശ്യത്തെ കോൺ​ഗ്രസ് എൽഡിഎഫ് അം​ഗങ്ങൾ എതിർത്തു.

തുടർന്ന് വൻ വാക്ക് തർക്കത്തിനാണ് കൗൺസിൽ ഹാൾ സാക്ഷ്യം വഹിച്ചത്. വരണാധികാരിക്ക് മുന്നിൽ ഇരുപക്ഷവും ചേരിതിരിഞ്ഞ തർക്കമായി. ജില്ലാ കളക്ടറുമായി വരണാധികാരി വിഷയം ചർച്ച നടത്തി. നടേശന്റെ വോട്ട് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്ന വരണാധികാരി അറിയിച്ചെങ്കിലും എൽഡിഎഫ് കോൺ​ഗ്രസ് അം​ഗങ്ങൾ പ്രതിഷേധം തുടർന്നു. 

52 അം​ഗ കൗൺസിലിൽ ബിജെപിക്ക് 28 അം​ഗങ്ങളാണുള്ളത്. ഈ സാഹചര്യത്തിൽ നടേശന്റെ വോട്ട് നിർണായകമാവില്ല. എങ്കിലും ഇരുപക്ഷങ്ങളും ഹാളിൽ കനത്ത ബഹളമാണുണ്ടാക്കിയത്.

Contact the author

Web desk

Recent Posts

Web Desk 1 day ago
Keralam

കാനം രാജേന്ദ്രന്റെ സംസ്‌കാരം ഞായറാഴ്ച്ച

More
More
Web Desk 2 days ago
Keralam

നടിയെ ആക്രമിച്ച കേസ്: മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

More
More
Web Desk 3 days ago
Keralam

സ്ത്രീധനം ചോദിക്കുന്നവനോട് 'താൻ പോടോ' എന്ന് പറയാൻ പെൺകുട്ടികൾക്ക് കഴിയണം - മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

More
More
Web Desk 3 days ago
Keralam

യുവ ഡോക്ടറുടെ ആത്മഹത്യ; സഹപാഠി ഡോക്ടര്‍ റുവൈസ് അറസ്റ്റില്‍

More
More
Web Desk 4 days ago
Keralam

തൃശൂര്‍ മറ്റാര്‍ക്കും എടുക്കാന്‍ പറ്റില്ല- ടി എന്‍ പ്രതാപന്‍

More
More