അമേരിക്ക ഒരേസമയം ചരിത്രപരമായി നാല് പ്രതിസന്ധികളെ അഭിമുഖീകരിക്കുകയാണെന്ന് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്. കൊവിഡ്, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, വംശീയത എന്നീ നാലു പ്രധാന പ്രശ്നങ്ങളെ ഫലപ്രദമായി തരണം ചെയ്യാന്‍ വേണ്ട നടപടികള്‍ ഇതിനകംതന്നെ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. അധികാരമേല്‍ക്കുന്നതുവരെ കാത്തിരിക്കാന്‍ കഴിയില്ല. അതുകൊണ്ടാണ് ഒരു നിമിഷംപോലും പാഴാക്കാതെ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ തുടങ്ങിയതെന്ന് ബൈഡന് ട്വീറ്റ്' ചെയ്തു.
ബൈഡന്റെ ട്വീറ്റിനു പിന്നാലെ ട്രംപ് ട്രില്യൺ ഡോളർ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു. പാക്കേജ് പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ ബൈഡന് നീരസം പ്രകടിപ്പിച്ചിരുന്നു. അവസാന നാളുകളില്‍ പോലും ട്രംപ് കൃത്യവിലോപം തുടരുകയാണെന്നും ദുരിതാശ്വാസ ബില്ലിൽ ഉടൻ ഒപ്പിടണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു. 2.3 ട്രില്യൺ യുഎസ് ഡോളർ പാക്കേജില്‍ ഒപ്പിടാന്‍ ഇരു പാർട്ടികളും ട്രംപിനോട് ആവശ്യപ്പെട്ടിരുന്നു.
പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഞായറാഴ്ചവരെ അമേരിക്കൻ ഐക്യനാടുകളില്‍ റിപ്പോര്‍ട്ട്ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 19 ദശലക്ഷം കവിഞ്ഞു. 333,069 പേര് മരണപ്പെടുകയും ചെയ്തു.