കർഷക പ്രക്ഷോഭത്തില്‍ കോൺ​ഗ്രസ് പങ്കാളിത്തമില്ലെന്ന് വിമര്‍ശനം; നേതാക്കൾ തമ്മിൽ വാക്ക് പോര്

കർഷക പ്രക്ഷോഭത്തിലെ കോൺ​ഗ്രസിന്റെ പങ്കാളിത്തത്തിന്റെ പേരിൽ കോൺ​ഗ്രസിൽ വാക്ക് പോര്. കർഷക പ്രശ്നങ്ങളിൽ കോൺ​ഗ്രസ് ഉറങ്ങുകയാണെന്ന് അഭിപ്രായപ്പെട്ട ദ്വീ​ഗ് വിജയ് സിം​ഗിനെ പി ചിദംബരം വിമർശിച്ചു. ദിഗ്‌വിജയ സിങ്ങിന്റെ പ്രസ്താവന പി ചിദംബരം തള്ളി. ദിഗ്‌വിജയ സിങ്ങിന്റെ അഭിപ്രായം  തീർത്തും തെറ്റാണ്. കർഷകരുടെ പ്രസ്ഥാനത്തെ കോൺഗ്രസും പിന്തുണച്ചിട്ടുണ്ടെന്ന് ചിദംബരം വാർത്താ ഏജൻസിയോട് പറഞ്ഞു. ഏത് സാഹചര്യത്തിലാണ് ദി​ഗ് വിജയ്സിം​ഗിന്റെ പ്രസ്താവനയെന്ന്  തനിക്കറിയില്ലെന്നും  മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസാണ് ആദ്യം ശബ്ദം ഉയർത്തിയതെന്നും  ചിദംബരം പറഞ്ഞു. 

കാർഷിക നിയമങ്ങൾ കർഷക വിരുദ്ധമെന്ന് ആദ്യം പറഞ്ഞത് കോൺ​ഗ്രസാണ് . ബിൽ കൊണ്ടുവന്നപ്പോൾ തെന്നെ കോൺഗ്രസ് അപലപിച്ചിരുന്നു. ബില്ലിനെതിരെ  പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് പ്രധാനമന്ത്രിക്ക് കത്തെഴുതിയകാര്യവും ചിദംബരം ഓർമിപ്പിച്ചു. രാജ്യത്തുടനീളം കോൺഗ്രസ് പ്രതിഷേധ  പ്രകടനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ബില്ലിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നത്.  സിങ്കു അതിർത്തിയിലെ പ്രതിഷേധ വേദിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് കർഷക സംഘടനകൾ രാഷ്ട്രീയ പാർട്ടികളോട് അഭ്യർത്ഥിച്ചിരുന്നു. കോൺഗ്രസ് എംപിമാർ ഏതാനും ദിവസങ്ങൾക്ക് മുമ്പ് പാർലമെന്റിലെ മഹാത്മാഗാന്ധി പ്രതിമക്ക് മുമ്പിൽ  ഉപവാസിച്ചു. കർഷകരുടെ പ്രതിഷേധത്തിന് കോൺ​ഗ്രസ് എംപിമാർ പിന്തുണ അറിയിച്ചിരുന്നെന്നും ചിദംബരം പറഞ്ഞു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകരെ  പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നോട് അനീതി കാണിക്കുകയാണെന്നും  മധ്യപ്രദേശിലെ കർഷക പ്രശ്നങ്ങളിൽ കോൺഗ്രസുകാർ പോലും ഉറങ്ങുകയാണെന്നായിരുന്നു ദ്വ​ഗ് വിജയ് സിം​ഗിന്റെ വിമർശനം. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 10 hours ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More