ഡിആർഎസ് നിയമങ്ങൾ പലതും അശാസ്ത്രീയമെന്ന് സച്ചിൻ

ക്രിക്കറ്റിലെ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിലെ നിയമങ്ങൾക്കെതിരെ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ഡിആർഎസ്  നിയമങ്ങളിൽ മാറ്റം വരുത്തണമെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയക്കെതിരായ മെൽബൺ ടെസ്റ്റിൽ അമ്പയർമാരുടെ നിരവധി തീരുമാനങ്ങൾ ഇന്ത്യക്കെതിരായ സാഹചര്യത്തിലാണ് സച്ചിന്റെ പ്രതികരണം. ‍ഡിആർഎസിനെ ഓൺഫീൽഡ് അമ്പർമാരുടെ തീരുമാനത്തെ സ്വാധീനിക്കരുതെന്ന് സച്ചിൻ അഭിപ്രായപ്പെട്ടു. 

ഡി‌ആർ‌എസിലെ പല നിയമങ്ങളും തനിക്ക് ബോധ്യവരുന്നില്ല. ഓൺഫീൽഡ് അമ്പയർമാരുടെ തീരുമാനത്തെ ചോദ്യം ചെയ്താണ് മൂന്നാം അമ്പയറിലേക്ക് പോകുന്നത്.   മൂന്നാമത്തെ അമ്പയർ, ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം വീണ്ടും തേടുന്നത് ശരിയല്ലെന്ന് സച്ചിൻ പറഞ്ഞു. 

പന്ത് ബാറ്റിൽ  എത്ര ശതമാനം തട്ടി എന്നത് പ്രസക്തമല്ല. പന്ത് സ്റ്റംമ്പിൽ തട്ടുമ്പോൾ ആരും ശതമാനം പരിശോധിക്കാറില്ല.  ട്രാക്കിംഗ് സംവിധാനം 100 ശതമാനം കൃത്യമല്ലെന്ന്  അറിയാം. ഡിആർഎസ് സംവിധാനം ബൗളർമാരോട് നീതിപുലർത്തുന്നില്ലെന്നും ക്രിക്കറ്റ് ഇതിഹാസം അഭിപ്രായപ്പെട്ടു. 

Contact the author

Sports Desk

Recent Posts

National Desk 1 week ago
Cricket

കോഹ്ലിയെ ടി-ട്വന്റി ലോകകപ്പില്‍ നിന്നും വെട്ടാന്‍ ജയ് ഷാ; സമ്മതിക്കില്ലെന്ന് രോഹിത് ശര്‍മ്മ

More
More
Sports Desk 3 months ago
Cricket

'വിമര്‍ശിക്കാന്‍ മാത്രം അതില്‍ ഒന്നുമില്ല'; വിവാദ ഫോട്ടോയെക്കുറിച്ച് മിച്ചല്‍ മാര്‍ഷ്

More
More
Web Desk 4 months ago
Cricket

ലോക കപ്പിനരികെ ഇന്ത്യ; കലാശപ്പോരാട്ടം 2 മണിക്ക്

More
More
Sports Desk 6 months ago
Cricket

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണ്‍ ടീമിലില്ല

More
More
Sports Desk 9 months ago
Cricket

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാൻ ബിസിസിഐ ക്ഷണം; നിരസിച്ച് ഗാരി കേസ്റ്റന്‍

More
More
Sports Desk 9 months ago
Cricket

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ശ്രേയസും ബുംറയും തിരിച്ചെത്തുന്നു

More
More