മലയാളചിത്രം ചാർലിയുടെ തമിഴ് റീമേക്ക് 'മാരാ'യുടെ ട്രെയിലർ എത്തി. മാധവന് നായകനാകുന്ന ചിത്രം ദിലിപ് കുമാറാണ് സംവിധാനം ചെയ്യുന്നത്. കല്‍ക്കി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ദിലിപിന്റെ ആദ്യ ഫീച്ചര്‍ ഫിലിമാണിത്.
2015 ഡിസംബർ 24നാണ് ചാര്‍ളി തിയേറ്ററുകളിലെത്തിയത്. ചിത്രത്തിൻറെ അഞ്ചാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകരും അണിയറപ്രവർത്തകരും. അതിനിടെയാണ് റീമേക്കും എത്തുന്നത്. ശ്രദ്ധയാണ് മലയാളത്തില്‍ പാര്‍വതി കൈകാര്യം ചെയ്ത 'ടെസ'യുടെ വേഷത്തില്‍ എത്തുന്നത്. അപര്‍ണ ഗോപിനാഥ് ചെയ്ത വേഷം ചെയ്യുന്നത് ശിവദയാണ്. തമിഴില്‍ ആവശ്യമായ മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുക എന്നാണ് അണിയറക്കാര്‍ വ്യക്തമാക്കുന്നത്. ചാര്‍ലിയുടെ മറാഠി റീമേക്കും 2019ൽ പുറത്തുവന്നിരുന്നു.