പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ ലാത്തിച്ചാര്‍ജ്

പാറ്റ്‌ന: പാറ്റ്‌നയിലെ ഗവര്‍ണറുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കുനേരേ പോലീസ് ലാത്തിച്ചാര്‍ജും ജലപീരങ്കിയും പ്രയോഗിച്ചു. ചരിത്രപ്രധാനമായ ഗാന്ധി മൈദാനിന്റെ ആറാം ഗേറ്റിന്റെ പൂട്ട് പൊട്ടിച്ച് രാജ് ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ച കര്‍ഷകരെ പോലീസ് പാതി വഴിയില്‍ തടയുകയായിരുന്നു. സെപ്റ്റംബറില്‍ പാസാക്കിയ കാര്‍ഷികനിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ മാര്‍ച്ച്.

അഖില ഭാരതീയ കിസാന്‍ സംഘര്‍ഷ് സമിതിയുടെയും ഇടതുപക്ഷപാര്‍ട്ടികളുടെയും നേതൃത്വത്തിലാണ് കര്‍ഷകസംഘടനകള്‍ മാര്‍ച്ച് നടത്തിയത്. രാവിലെ പത്തുമണിയോടുകൂടി കര്‍ഷകര്‍ ഗാന്ധി മൈദാനത്തിന്റെ ആറാം ഗേറ്റും ബാരിക്കേഡുകളും തകര്‍ക്കുകയും രാജ് ഭവനിലേക്കുളള മാര്‍ച്ച് ആരംഭിക്കുകയും ചെയ്തു. തുടര്‍ന്നാണ് പോലീസ് ലാത്തി വീശുകയും കര്‍ഷകര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തത്.

കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനും കാര്‍ഷികനിയമങ്ങള്‍ക്കുമെതിരെ മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമുയര്‍ത്തിയാണ് പ്രതിഷേധിച്ചത്. മുന്‍പ് സമീന്ദാരി സമ്പ്രദായത്തിനെതിരായ സമരങ്ങളില്‍ ഐക്യത്തോടെ നിന്ന കര്‍ഷകര്‍  ഇപ്പോള്‍ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയും ഒരുമിച്ച് കൈകോര്‍ക്കുകയാണെന്ന് അഖില ഭാരതീയ കിസാന്‍ മഹാസഭ സംസ്ഥാന സെക്രട്ടറി റമദാര്‍ സിംഗ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 day ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 day ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More