ബംഗാളില്‍ വര്‍ഗ്ഗീയതക്കെതിരെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം - അമര്‍ത്യസെന്‍

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി നടത്തുന്ന വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ ലോക പ്രശസ്ത സാമ്പത്തിക ശാസ്ജ്ഞനും നോബല്‍ സമ്മാന ജേതാവുമായ അമര്‍ത്യസെന്‍ രംഗത്തുവന്നു. ഒരു സമുദായത്തെ മറ്റൊരു സമുദായത്തിന് എതിരാക്കുന്ന പ്രവണതയ്ക്കെതിരെ എല്ലാ മതനിരപേക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് അമര്‍ത്യസെന്‍ ആവശ്യപ്പെട്ടു.

രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അവരവരുടെതായ പരിപാടികളും നയസമീപനങ്ങളും ഉണ്ടായിരിക്കാം. വര്‍ഗ്ഗീയതയെ എതിര്‍ക്കുന്ന കാര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായിനിന്നേ പറ്റൂ. ഇക്കാര്യത്തില്‍ എല്ലാവരും അതീവ ജാഗ്രതപാലിക്കണമെന്നും അമര്‍ത്യസെന്‍ ആവശ്യപ്പെട്ടു. വിഭാഗീയത മൂലം ഏറെ ക്ലേശങ്ങളിലൂടെ ബംഗാള്‍ ജനത കടന്നുപോയിട്ടുണ്ട്. ഇന്ത്യാചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ദുരിതങ്ങളാണ് ബംഗാള്‍ അനുഭവിച്ചത്. ഇനിയത് ആവര്‍ത്തിച്ചുകൂടാ. ഇക്കാര്യത്തില്‍  ഇടതുപക്ഷത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. പശ്ചിമ ബംഗാളിനെ മതനിരപേക്ഷമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് ഇടതുപക്ഷം പ്രതിജ്ഞാബദ്ധരായിക്കണമെന്നും സെന്‍ ആവശ്യപ്പെട്ടു. 

വിവേകാനന്ദന്‍, ഈശ്വരചന്ദ്ര വിദ്യാസാഗര്‍, രബീന്ദ്രനാഥ ടാഗോര്‍, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരെല്ലാം ഒരു ഏകീകൃത ബംഗാളിനായി പ്രവര്‍ത്തിച്ചവരാണ്. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക്  വ്യത്യസ്തത പുലര്‍ത്താം. എന്നാല്‍ വിഭാഗീയതക്കെതിരെ നിലപാട് കൈക്കൊണ്ടില്ലെങ്കില്‍ നാം രബീന്ദ്രനാഥ ടാഗോറിന്റെയും സുഭാഷ് ചന്ദ്ര ബോസിന്റെയും പിന്മുറക്കാരാണ് എന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ലെന്ന് അമര്‍ത്യസെന്‍ ഓര്‍മ്മിപ്പിച്ചു.

Contact the author

National Desk

Recent Posts

National Desk 12 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 14 hours ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 15 hours ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 16 hours ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 16 hours ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More