കൊവിഡ് വാക്‌സിന്‍; ട്രംപ് ഭരണകൂടത്തെ വിമര്‍ശിച്ച് ജോ ബൈഡന്‍

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതില്‍ ട്രംപ് ഭരണകൂടം പരാജയപ്പെട്ടെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡിസംബറില്‍ 20 മില്ല്യണ്‍ ഡോസ് വാക്‌സിനുകള്‍ അമേരിക്കയില്‍ വിതരണം ചെയ്യാന്‍ പദ്ധതിയിട്ടിരുന്നതായി ട്രംപ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. എന്നാല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ കണക്കനുസരിച്ച് 11.4 ദശലക്ഷം ഡോസുകള്‍ മാത്രമാണ് വിതരണം ചെയ്തിട്ടുളളത്. ആകെ 20 ലക്ഷം ജനങ്ങള്‍ക്കാണ് ഇതുവരെ വാക്‌സിനേഷന്‍ ലഭിച്ചിട്ടുളളത്.നിലവിലെ വേഗതയിലാണ് പോകുന്നതെങ്കില്‍ അമേരിക്കയിലെ ജനങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാന്‍ മാസങ്ങളല്ല വര്‍ഷങ്ങളെടുക്കുമെന്നും ബൈഡന്‍ കുറ്റപ്പെടുത്തി.

ഓപ്പറേഷന്‍ വാര്‍പ്പ് സ്പീട് എന്നു പേരിട്ടിരിക്കുന്ന വാക്‌സിന്‍ വിതരണ പ്രോജക്ടിന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ പതുക്കെയാണെന്നും അദ്ദേഹം ആരോപിച്ചു. വരുംദിവസങ്ങളില്‍ വളരെ കഠിനമായ സാഹചര്യങ്ങളിലൂടെയാണ് നാം കടന്നുപോവുക, മഹാമാരിയുടെ കാലഘട്ടത്തിലെ ഏറ്റവും കഷ്ടതയേറിയ സമയമാണ് വരുന്നതെന്ന് ജോ ബൈഡന്‍ പറഞ്ഞു. വെല്‍മിങ്ടണില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവധിക്കാലയാത്രകളും ഒത്തുചേരലുകളുമെല്ലാം രോഗബാധിതരുടെ വര്‍ദ്ധനയ്ക്ക് കാരണമാവുമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുണ്ട്.    അതേസമയം,  ബൈഡന്റെ ആരോപണത്തിനെതിരെ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്  രംഗത്തെത്തി. സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിനുകള്‍ ജനങ്ങളിലേക്കെത്തിക്കേണ്ടത് സംസ്ഥാനസര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണ്, വാക്‌സിനുകള്‍ നിര്‍മിക്കാനായി പണം ചിലവഴിക്കുക മാത്രമല്ല വാക്‌സിന്‍ നിര്‍മ്മിക്കുകയും അവ സംസ്ഥാനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തിട്ടുണ്ടെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More