കാർഷിക നിയമം പിൻവലിക്കണമെന്ന പ്രമേയത്തെ ഒ രാജ​ഗോപാൽ അനുകൂലിച്ചു; ബിജെപി വെട്ടിൽ

കേന്ദ്ര സർക്കാറിന്റെ കാർഷിക നിയമ പിൻവലിക്കണമെന്ന നിയമസഭയുടെ പ്രമേയത്തെ അനുകൂലിച്ച് ബിജെപി എംഎൽഎ ഒ രാജ​ഗോപാൽ. നിയമസഭാ ഏകകണ്ഠേയമായി പ്രമേയം പാസാക്കിയെന്ന് സ്പീക്കർ പറഞ്ഞത് ശരിയാണെന്ന് നിയമസഭാ സമ്മേളനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രാജ​ഗോപാൽ പറഞ്ഞു. പ്രമേയത്തിന്മേലുളള തന്റെ അഭിപ്രായം പറഞ്ഞുവെങ്കിലും പൊതുവികാരം പ്രമേയത്തിന് അനുകൂലമാണെന്നും രാജ​ഗോപാൽ അഭിപ്രായപ്പെട്ടു.  അത് താൻ സ്വീകരിക്കുകയാണ്.  അതാണ് ജനാധിപത്യപരമായ നിലപാട്. താൻ പിടിച്ച മുലയലിന് രണ്ട് കൊമ്പെന്ന് പറഞ്ഞ് വാശിപിക്കേണ്ട കാര്യമല്ല ഇത്. 

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

പ്രമേയത്തിൽ പറഞ്ഞ ചില കാര്യങ്ങളോട് അഭിപ്രായ ഭിന്നതയുണ്ട്. അത് താൻ ചൂണ്ടിക്കാണിച്ചു. മൊത്തത്തിൽ പ്രമേയത്തെ പിന്തുണക്കുകയാണ്. കേന്ദ്രം പാസാക്കിയ 3 കാർഷിക നിയമഭേ​​ദ​ഗതികളും പിൻവലിക്കണമെന്ന പ്രമേയത്തെ പിൻതുണക്കുന്നുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്ന് രാജ​ഗോപാൽ ഉത്തരം നൽകി. കൊണ്ടാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തതെന്നും രാജ​ഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രമേയത്തിലെ ചില വാചകളോട് മാത്രമാണ് എതിർപ്പുണ്ടായിരുന്നു. അത് ചൂണ്ടിക്കാണിക്കുകമാത്രമാണ് ചെയ്തത്. നിയമം പിൻവലിക്കണമെന്ന് ബിജെപി എംഎൽഎ ആവശ്യപ്പെടുന്നതിൽ പ്രശ്നമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. നിയമം പിൻവലിക്കണമെന്നാണ് നിയമസഭയുടെ  പൊതുവികാരത്തിന് ഒപ്പമാണ് താൻ എന്നും രാജ​ഗോപാൽ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More