പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം; ഗോവയിലും നൈറ്റ് കര്‍ഫ്യൂ

പനാജി: പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി ഗോവയും. പുതുവത്സരാഘോഷങ്ങളും നിശാ പാര്‍ട്ടികളും തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രമുളളപ്പോഴാണ് ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാണെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി ഉത്തരവിട്ടത്. കൊവിഡ് ബാധ തടയാനായി കര്‍ശനനിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗോവ ടൂറിസം സംസ്ഥാനമായതിനാല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നാല്‍ മാത്രമേ കൊവിഡ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി ടൂറിസം പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുകയുളളു എന്നും അദ്ദേഹം പറഞ്ഞു. അതത് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കര്‍ശനമായ നിയന്ത്രണങ്ങള്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കൊണ്ടുവരണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശമുണ്ടായിരുന്നു. ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ക്കായി നിരവധിപ്പേരാണ് ഗോവയിലെത്തിയിട്ടുളളത്.

കൊവിഡ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഗോവ സംസ്ഥാനസര്‍ക്കാര്‍  മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെയുളള ന്യൂ ഇയര്‍ ആഘോഷങ്ങള്‍ വലിയ രോഗവ്യാപനത്തിന് കാരണമാവുമെന്ന ആശങ്കയുണ്ട്. പുതുവത്സരാഘോഷങ്ങള്‍ രാത്രി പത്തു മണിയോടുകൂടി അവസാനിപ്പിക്കണം, നിര്‍ബന്ധമായും മാസ്‌ക് ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം, സാമൂഹിക അകലം പാലിച്ചുളള ആഘോഷങ്ങള്‍ക്ക് മാത്രമാണ് അനുമതിയെന്നും ഉത്തരവില്‍ പറയുന്നു.

പ്രധാന വാര്‍ത്തകള്‍ മാത്രം ടെലഗ്രാമില്‍ ലഭിക്കാന്‍ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിര കര്‍ശന നടപടികളെടുക്കാനും നിര്‍ദേശം. ബ്രിട്ടണില്‍ കണ്ടെത്തിയ അതിതീവ്ര കൊറോണ വൈറസിനെ പ്രതിരോധിക്കാനായി ഡല്‍ഹി, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ന്യൂഇയര്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങളും രാത്രി കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Contact the author

National Desk

Recent Posts

National Desk 16 hours ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 18 hours ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 19 hours ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 19 hours ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 22 hours ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More
National Desk 1 day ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More